ന്യൂദല്‍ഹി: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. 2.5 കോടി വാക്സിന് ഡോസുകള്‍ ആഗോള തലത്തില്‍ നല്‍കുമെന്നും ഇതില്‍ ഒരു പങ്ക് ഇന്ത്യയ്ക്കും നേരിട്ട് നല്‍കുമെന്ന് അവര്‍ ഉറപ്പ് നല്കി.
ജൂണ്‍ അവസാനത്തോടെ ആകെ 8 കോടി വാക്സിന് ഡോസുകള്‍ ആഗോള തലത്തില്‍ വിതരണം ചെയ്യുമെന്നും കമല ഹാരിസ് പറഞ്ഞു. മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രെ മാനുവല്‍ ലോപസ് ഒബ്രഡോര്‍, ഗ്വാട്ടിമല പ്രസിഡന്റ് അലെജാന്‍ഡ്രോ, ട്രിനിഡാഡ് ആന്റ് ടൊബാഗോ പ്രധാനമന്ത്രി കീത് റൗളി എന്നിവരുമായും കമല ഫോണില്‍ സംസാരിച്ചു. ഇന്ത്യയുള്‍പ്പെടെ ഈ നാല് രാഷ്ട്രങ്ങള്ക്കുമായ് ആദ്യ 2.5 കോടി വാക്സിന് ഡോസുകള്‍ പങ്കുവെക്കും.
പിന്നീട് കമലാഹാരിസുമായി സംസാരിച്ച വിവരം മോദി ട്വിറ്ററില്‍ പങ്കുവെച്ചു.
‘അല്പനേരം മുമ്പ് കമല ഹാരിസുമായി സംസാരിച്ചു. ആഗോള വാക്സിന് പങ്കുവെക്കല്‍ നയത്തിന്റെ ഭാഗ്മായി യുഎസ് ഇന്ത്യയ്ക്കും വാക്സിന് നല്‍കാമെന്ന ഉറപ്പ് നല്‍കിയതിന് ഞാന്‍ അഭിനന്ദിക്കുന്നു. യുഎസ് സര്‍ക്കാര്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിദേശ അമേരിക്കന്‍ ഇ്ന്ത്യക്കാര് എന്നിവരുടെ പിന്തുണയ്ക്കും ഞാന്‍ അവരോട് നന്ദി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മില്‍ വാക്സിന് രംഗത്തുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു. കോവിഡാന്തരം ആഗോളതലത്തില്‍ ആരോഗ്യ-സാമ്പത്തിക തിരിച്ചുവരവിന്റെ രംഗത്ത് ഇന്ത്യ-യുഎസ് പങ്കാളത്തത്തിന് നല്കാന് കഴിയുന്ന സംഭാവനയെക്കുറിച്ചും ചര്‍ച്ച ചെയ്തു,’ നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: