Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നെതന്യാഹുവിന് പകരമെത്തുന്ന നഫ്താലി ബെന്നറ്റ് തീവ്രഇസ്രയേല്‍ വാദി; പലസ്തീനെ അംഗീകരിക്കാത്ത നേതാവ്; വെസ്റ്റ് ബാങ്കിനെ ഇസ്രയേലി മേഖലയാക്കുക ലക്ഷ്യം;

12 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കി യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് ഇസ്രയേല്‍ പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍കാര്‍ കൂടുതല്‍ പേടിക്കേണ്ടിവരും. പലസ്തീന്‍കാര്‍ പുതിയ രാഷ്‌ട്രരൂപീകരണത്തിന് പ്രധാനമായി കാണുന്ന വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ഇസ്രയേല്‍ കുടിയേറ്റക്കാരെ കൊണ്ടുപാര്‍പ്പിച്ച് അത് കൂടി ഇസ്രയേലിന്റെ ഭാഗമാക്കുകയാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 08:02 pm IST
inWorld

ജെറുസലെം: 12 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കി യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് ഇസ്രയേല്‍ പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍കാര്‍ കൂടുതല്‍ പേടിക്കേണ്ടിവരും. കാരണം ഇദ്ദേഹം ഇസ്രയേല്‍, പലസ്തീന്‍ എന്ന രണ്ട് രാഷ്‌ട്രങ്ങളെ അംഗീരിക്കാത്ത നേതാവാണ്. ഒരേയൊരു ഇസ്രയേല്‍ ഇതാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. മാത്രമല്ല, പലസ്തീന്‍കാര്‍ പുതിയ രാഷ്‌ട്രരൂപീകരണത്തിന് പ്രധാനമായി കാണുന്ന വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ഇസ്രയേല്‍ കുടിയേറ്റക്കാരെ കൊണ്ടുപാര്‍പ്പിച്ച് അത് കൂടി ഇസ്രയേലിന്റെ ഭാഗമാക്കുകയാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.  

ഇനി ഏതാനും മണിക്കൂറുകള്‍ കാത്തിരുന്നാല്‍ നെതന്യാഹുവിന് പകരം പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നറിയാനാകും. നെതന്യാഹു വിരുദ്ധ സഖ്യം സര്‍ക്കാര്‍ രൂപീകരണശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ഒത്തുകൂടി ചര്‍ച്ച നടത്തി. ഇപ്പോഴത്തെ ധാരണയനുസരിച്ച് എട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനം. ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായി എത്തുക നഫ്താലി ബെന്നറ്റാണ്. രണ്ടാം ഘട്ടത്തില്‍ യേഷ് അതിദ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പ്രധാനമന്ത്രിയാകും.  

തീവ്ര വലതുപക്ഷപാര്‍ട്ടിയായ യാമിന രൂപീകരിച്ച നഫ്താലി ബെന്നെറ്റ് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡുമായി ധാരണയിലെത്തിയതോടെയാണ് നെതന്യാഹുവിന് ഭീഷണിയായത്. യാമിന എന്ന പാര്‍ട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്നു.  പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യായിറിന്റെ യേഷ് അതിദിന് 17 സീറ്റുകള്‍ ലഭിച്ചു. യേഷ് അതിദിന്റെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി 34 സീറ്റുകളുണ്ട്. പലസ്തീന്‍ അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റിന് നാല് സീറ്റുകള്‍. യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല.

120 അംഗമുള്ള ഇസ്രയേല്‍ ഭരണകൂടത്തില്‍ പുതിയ സഖ്യകക്ഷിക്ക് കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ വരുന്നത് ഇങ്ങിനെയാണ്:  

യേഷ് അതിദ്-17

യേഷ് അതിദ് സഖ്യകക്ഷികള്‍ -34

യാമിന-6

യൂനൈറ്റഡ് അറബ് ലിസ്റ്റ്-4

പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ അജണ്ട എന്താവും. 

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശയപരമായ ഐക്യമില്ലെങ്കിലും നെതന്യാഹുവിനെ ഭരണത്തില്‍ നിന്നും പുറത്താക്കുക എന്ന വികാരമാണ് ഇവരെ ഒന്നിപ്പിക്കുന്നത്.

നെതന്യാഹു ഭരണത്തില്‍ പ്രതിരോധ മന്ത്രിയായ ബെന്നി ഗാന്‍റ്സിന്റെ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്‍റുമായി സഖ്യമുണ്ടാക്കിയതായി യെഷ് അതിദ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. ഇടതു പക്ഷ പാര്‍ട്ടിയായ മെറെറ്റ്‌സ്, മധ്യ-ഇടതു ലേബര്‍ പാര്‍ട്ടികള്‍, വലതുപക്ഷ പാര്‍ട്ടിയായ യിസ്രയേല്‍ ബെയ്‌റ്റെനു പാര്‍ട്ടി എന്നിവയുമായും സഖ്യമുണ്ടാക്കിയതായി പറയുന്നു. നെതന്യാഹുവിന്റെ സുഹൃത്തായ ഗിഡിയൊണ്‍ സാറിന്റെ ന്യൂ ഹോപ് പാര്‍ട്ടിയും അറബ് ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടിയും ഈ സഖ്യത്തിലുണ്ട്. പുതുതായി അധികാരത്തില്‍ എത്തുന്ന സഖ്യകക്ഷിയിലെ എട്ട് പാര്‍ട്ടികള്‍ക്ക് തമ്മിലുള്ള സാമ്യമില്ലെന്നും അവര്‍ ഇസ്രയേലിനെ ദുര്‍ബലപ്പെടുത്തുമെന്നും നെതന്യാഹു ഭീഷണിപ്പെടുത്തുന്നു.  

ഇതില്‍ നിര്‍ണ്ണായകമാവുക പലസ്തീന്‍ അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയാണ്. ഇവര്‍ക്ക് നാല് സീറ്റുകള്‍ ഉണ്ട്. ഇവരുടെ പിന്തുണയില്ലാതെ നഫ്താലി ബെന്നറ്റിന് ഭരിയ്‌ക്കാന്‍ കഴിയില്ല. യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല. പക്ഷെ ഇസ്രയേലിലെ 20 ശതമാനം വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന യൂണൈറ്റഡ് അറബ് ലിസ്റ്റ് (യുഎഎല്‍) എന്ന പാര്‍ട്ടിയ്‌ക്ക് എങ്ങിനെയാണ് തീവ്ര ഇസ്രയേല്‍ വാദിയായ നഫ്താലി ബെന്നറ്റുമായി കൂട്ടുകൂടാന്‍ സാധിക്കുക ?ഇതാണ് ചോദ്യം.  

Tags: ഇസ്രായേല്‍വെസ്റ്റ് ബാങ്ക്പലസ്തീന്‍ബെഞ്ചമിന്‍ നെതന്യാഹുisrael palestine conflictനഫ്താലി ബെന്നറ്റ്യാമിനയായിര്‍ ലാപിഡ്ഐഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.