Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍

ക്ഷേത്രനിര്‍മാണ രീതിയനുസരിച്ചു പ്രാധാന്യേന ശ്രീകോവിലിനിരുവശം മാത്രമേ ദ്വാരപാലകരെ സ്ഥാപിക്കാറുള്ളൂവെങ്കിലും ചുറ്റമ്പല ദ്വാരങ്ങളിലും ദ്വാരപാലകസങ്കല്‍പ്പമുണ്ട്. ആധുനിക മഹാക്ഷേത്രങ്ങളില്‍ ഈയ്യിടങ്ങളില്‍ ശില്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 05:00 am IST
in Samskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠാഭേദം ഇല്ലാതെ കാണപ്പെടുന്ന ഒന്നാണ് ദ്വാരപാലകര്‍. ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തില്‍ അല്ലെങ്കില്‍ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന കാവല്‍ക്കാരാണ് ദ്വാരപാലകര്‍. ദേവന്റെ സമീപത്തേക്ക് പ്രവേശിക്കുന്ന പൂജാരി ദ്വാരപാലകരുടെ അനുവാദത്തിനായി ശ്രീകോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു. അകത്തേക്ക് പ്രവേശിക്കുവാന്‍ ദ്വാരപാലകര്‍ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം എന്നും സങ്കല്‍പ്പിക്കാം. അതിനാല്‍ മണി മുഴക്കിയതിനു ശേഷം മാത്രമേ ശ്രീകോവിലനകത്തേക്കോ, ശ്രീകോവിലിനകത്തുള്ള മൂലവിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്‍ഭ ഗൃഹത്തിലേക്കോ പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീകോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സാഷ്ടാംഗം നമസ്‌കരിക്കണം. അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കര്‍മ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്രനിര്‍മാണ രീതിയനുസരിച്ചു പ്രാധാന്യേന ശ്രീകോവിലിനിരുവശം മാത്രമേ ദ്വാരപാലകരെ സ്ഥാപിക്കാറുള്ളൂവെങ്കിലും ചുറ്റമ്പല ദ്വാരങ്ങളിലും ദ്വാരപാലകസങ്കല്‍പ്പമുണ്ട്. ആധുനിക മഹാക്ഷേത്രങ്ങളില്‍ ഈയ്യിടങ്ങളില്‍ ശില്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.  

ദേവപ്രതിഷ്ഠാഭേദം അനുസരിച്ചു ദ്വാരപാലകന്മാര്‍ക്കും ഭേദം ഉണ്ട്. സാമാന്യേന രണ്ടു പേരാണ് ദ്വാരപാലകര്‍ എന്നിരിക്കെ വിഷ്ണു ക്ഷേത്രത്തില്‍ പത്തു ദ്വാരപാലകര്‍ ഉണ്ട്. അവര്‍ ശ്രീകോവില്‍ ദ്വാരം മുതല്‍ക്കേ ചുറ്റമ്പലം വരെയുള്ള കവാടങ്ങള്‍ക്ക് കാവലാകുന്നുവെന്നാണു സങ്കല്പം. അവര്‍ യഥാക്രമം  ഇപ്രകാരമാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ കോവിലിനു മുന്നില്‍ വലതുവശത്ത് ചണ്ഡന്‍, ഇടതുവശത്ത്  പ്രചണ്ഡന്‍ എന്നീ ദ്വാരപാലകന്മാരും അപ്രകാരം ക്രമത്തില്‍ ആദ്യത്തെ കവാടത്തില്‍ വലതുവശത്ത്  ശംഖോടനും, ഇടതുവശത്ത്  ചക്രോടനും, ക്രമേണ ജയ-വിജയന്‍മാര്‍, ഭദ്രയന്‍-സുഭദ്രയന്‍, പിന്നീടു വരുന്ന നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്തുമായി ഇടതുഭാഗത്ത് ദാത്രിയും വലതുവശത്തു വിദാത്രിയും ദ്വാരപാലകരാകുന്നു.

ഇപ്രകാരം ശ്രീമഹാദേവനു ദ്വാരപാലകര്‍ രണ്ടു പേരാണുള്ളത്. ഇടതു വശത്തു വിമലനും വലതു വശത്തു സുബാഹുവും. ഈ വിധം ദേവിക്ക് ശംഖനിധിയും പദ്മനിധിയും ഗണപതിക്ക് വികടന്‍, ഭീമന്‍ എന്നിവരും സുബ്രഹ്മണ്യനു ശ്രീകോവിലിന്റെ ഇരുവശത്തു ജയ-വിജയന്മാരും പ്രവേശന കവാടത്തില്‍  സുദേഹന്‍, സുമുഹന്‍ എന്നീ ദ്വാരപാലകന്മാരുമാണുള്ളത്. അയ്യപ്പന്റെ ദ്വാരപാലകന്മാരായാണ് പൊന്നുപതിനെട്ടാം പടിയുടെ ഇരുവശത്തുമായി നില കൊള്ളുന്ന കൊച്ചു കടുത്ത സ്വാമി, വലിയ കടുത്തസ്വാമി എന്നീ സങ്കല്‍പ്പങ്ങള്‍.

സഭാ ദ്വാസ്തന്‍മാര്‍

സഭ ദ്വാസ്തന്‍മാരും ക്ഷേത്രത്തിലെ പ്രധാന ദേവി/ദേവന്റെ കാവല്‍ക്കാര്‍ എന്ന സ്ഥാനം അലങ്കരിക്കുന്നവരാണ്. ഇവര്‍ക്ക്  നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം കൊടിമരവും വലിയ ബലിക്കല്ലും കഴിഞ്ഞു വരുന്ന വാതില്‍മാടത്തിന്റെ ഉള്‍ഭാഗത്ത്, വലിയമ്പലത്തില്‍ വലതു ഭാഗത്തും ഇടതു ഭാഗത്തുമായാണ്. ദേവന്മാര്‍ക്ക് അനുസരിച്ചു ദ്വാസ്ഥന്മാരും ഭിന്നരാകും. അപ്രകാരം മഹാവിഷ്ണുവിനു ശ്രീ, പുഷ്ടി എന്നിവരും മഹാദേവനു തീഷ്ണദന്തന്‍, മൃഗാസ്യന്‍ എന്നിവരും സുബ്രഹ്മണ്യനു അഗ്നികേതുവും സൂര്യകേതുവും,  ഗണപതിക്കു ചണ്ഡവിക്രമന്‍, വിഘ്‌നകനന്‍, ശാസ്താവിനു തീഷ്ണന്‍, തീഷ്ണദന്തന്‍, ഭദ്രകാളിക്ക് ജയ-വിജയന്മാര്‍ ദുര്‍ഗാദേവിക്ക് ഹാദിനി, മോദിനി എന്നിവരും സഭാദ്വാസ്തന്‍മാരാകുന്നു.

ദേവ വാഹനം

ഇതു കൂടാതെ ദേവനു മുന്നില്‍ സ്ഥാനം നല്‍കുന്നത് ദേവ വാഹനങ്ങള്‍ക്കാണ്. ഓരോ ദേവനും അനുസരിച്ചു വാഹന സങ്കല്‍പ്പങ്ങള്‍ക്കും ഭേദമുണ്ട്. ശിവനു കാളയും വിഷ്ണുവിന് ഗരുഡനും ശങ്കര നാരായണന് കാളപ്പുറമേറിയ ഗരുഡനും, ഗണപതിക്കു മഹാമൂഷികനും, അയ്യപ്പനും ശാസ്താവിനും കുതിരയും, സുബ്രഹ്മണ്യന് മയിലും കോഴിയും, ഭഗവതിക്കു സിംഹവും സാമാന്യേന വാഹനങ്ങളാകുന്നു.

ദ്വാരപാലകന്മാര്‍ തുടങ്ങിയ രക്ഷകരെല്ലാം പുറത്തേക്ക് നോക്കുന്ന വിധവും ദിക് പാലകന്മാര്‍ മുതലായ സേവകന്മാര്‍ ദേവന് അഭിമുഖമായും വേണം സ്ഥാപിക്കാന്‍. വാഹനം സ്ഥാപിക്കുന്നുവെങ്കില്‍ അതും ദേവന് അഭിമുഖമായി വേണം. വാഹനം മണ്ഡപത്തിലല്ലാതെ സ്ഥാപിക്കുന്നുവെങ്കില്‍ പ്രാസാദത്തില്‍ നിന്നോ വലിയ ബലിക്കല്ലില്‍ നിന്നോ ഗോപുരത്തില്‍നിന്നോ മൂന്നോ മൂന്നരയോ ദണ്ഡ് മാറി സ്ഥാപിക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.