പി.ആര്‍ ശിവശങ്കര്‍
ലക്ഷദീപിലെ ജനങ്ങള്‍ സമാധാനകാംഷികള്‍ ആണ്, അവരെ വികസനം എന്തെന്ന് അറിയിക്കാതെ, പുറം ലോകം കാണിക്കാതെ, എന്തിന് ഇന്റെര്‍നെറ്റുപോലും പലദീപിലും എത്തിക്കാതെ ദീപിലെ ജനങ്ങളെ ‘ഇന്‍ക്യൂബേറ്ററില്‍’ കാത്തു സൂക്ഷിക്കുകയായിരുന്നു ഇതുവരെ കോണ്‍ഗ്രസും ഉദ്യോഗസ്ഥ ലോബികളും . ലക്ഷദ്വീപില്‍ ഇതുവരെ മതതീവ്രവാദ സംഘങ്ങള്‍ക്കും, എന്തിന് മുസ്ലിം ലീഗിന് പോലും വേരോട്ടമില്ല. അവിടെ ഒരു ‘ഗുജറാത്ത്ഫോബിയ’ പരത്തി ജനങ്ങളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുവാനുള്ള ‘തുകടെ തുകടെ’ സംഘത്തിന്റെ കേരളാ ബ്രാഞ്ചുകളുടെ, ചില അധോലോക മാധ്യമ ഭീകരന്മാരുടെയും ശ്രമമാണ് ‘സേവ് ലക്ഷദീപ്’ ക്യാമ്പയ്‌നിലൂടെ ‘ടൂള്‍ കിറ്റുകളായി’ പ്രതിദിനം പുറത്തു വരുന്നത്.
ലക്ഷദ്വീപില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കാത്ത ഒരു അഡ്മിനിട്സ്ട്രേറ്റര്‍, അതും ഗുജറാത്തിലെ മുന്‍ മന്ത്രി കരട് നിയമം ഇറക്കുന്നു. അവിടുത്തെ ദ്വീപ് നിവാസികളുടെ കൂടി അഭിപ്രായം ആരാഞ്ഞിട്ട് മതി അത് നിയമമാക്കുന്നതെന്ന് നിശ്ചയിക്കുന്നു. കേരളത്തില്‍ ജനങ്ങള്‍ തിരെഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി 118 എ പോലുള്ള മാധ്യമ കരിനിയമങ്ങള്‍ ഒരു ആലോചനയും കൂടാതെ പാസ്സാക്കുന്നു.
മുഖ്യമന്ത്രിയാണോ അഡ്മിനിസ്ട്രേറ്ററാണോ ഏകാധിപതി?
കേരളത്തിലെ മാധ്യമങ്ങള്‍ നിശ്ചയിച്ചു, അതേ, പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന ഗുജറാത്തുകാരന്‍ ഏകാധിപതി. (ഗുജറാത്തുകാരന്‍ സ്വാഭാവികമായും ഏകാധിപതി ആകണമല്ലോ, എല്ലാ ഗുജറാത്തുകാരും ഏകാധിപധികളും ന്യൂനപക്ഷങ്ങളെ കണ്ടാല്‍ വെട്ടിക്കൊല്ലുന്നവരും ആണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക്) ഇതില്‍ ഏതാണ് കൂടുതല്‍ ജനാധിപത്യ മര്യാദയെന്ന് മനസ്സിലാക്കണമെങ്കില്‍ തലയില്‍ എവിടെയുമെങ്കിലും അല്പം തലച്ചോറും, നട്ടെല്ലിന്റെ ഭാഗത്ത് എവിടെയെങ്കിലും അല്പം നല്ല എല്ലും വേണം.
ലക്ഷദീപിലെ പശുക്കളെ വിറ്റ് ഗുജറാത്തിലെ (‘മുദ്ര’ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ഗുജറാത്തിലെ) അമുല്‍ പാല്‍ കുടിപ്പിക്കാന്‍ നോക്കുന്നു, പോരാത്തതിന് അമുല്‍ എന്ന ‘കോര്‍പറേറ്റ് ഭീമന്‍’ എന്ന് പറയും എടുത്തു ചോദിച്ചാല്‍ ഞാന്‍ പറഞ്ഞത് ‘ കോര്‍പ്പറേറ്റീവ് (അപ്പോള്‍ ഭീമന്‍? അത് പിന്നെ ഭീമന്‍ സവര്‍ണ്ണ, ഫാസിസ്റ്റു, ഭരണകൂട, സംഘി മാടമ്പിയാണല്ലോ, കര്‍ണ്ണനും ചെഗുവേരയും സഖാക്കളും) എന്നാണ് എന്നും പറയുന്ന മാധ്യമങ്ങള്‍ ഏറെയുണ്ട്. ഗുജറാത്തെന്നാല്‍ ബിജെപിയാണ്, മോദിയാണ് അവിടുത്തെ എല്ലാം വെറുക്കപ്പെടേണ്ടതാണ് എന്ന നയമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക്.
സത്യത്തില്‍ അമുലിന്റെ ഭരണം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലല്ലേ? ഇവിടെ കണ്ണൂരില്‍ എത്ര സൊസൈറ്റികളില്‍ സ്വതന്ത്ര തിരെഞ്ഞെടുപ്പ് നടക്കും? നടന്നാല്‍ തന്നെ സിപിഎം അല്ലാത്ത മെമ്പര്‍മാര്‍ ജയിക്കുമോ? സൊസൈറ്റി പോകട്ടെ പല പഞ്ചായത്തിലേക്കും ആന്തൂര്‍ പോലുള്ള മുനിസിപ്പാലിറ്റിയിലേക്കു പോലും, ബിജെപിക്ക് പോകട്ടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് പോലും സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം കൊടുക്കാന്‍ പറ്റാത്ത ഈ കാലഘട്ടത്തിലും, ഫാസിസ്റ്റായ മോദിയുടെയും ബിജെപിയുടെയും ഭരണം 27 വര്‍ഷമായി തുടരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചു ജയിക്കുന്നു എന്നത് മാധ്യമങ്ങള്‍ കാണില്ല. അമുലിന്റെ കഴിഞ്ഞ വാര്‍ഷിക യോഗത്തില്‍ ബോര്‍ഡിലേക്ക് മത്സരിച്ച 11 ഡയറക്ടര്‍മാരില്‍ ജയിച്ച 9 പേരും കോണ്‍ഗ്രസുകാരനെന്ന കാര്യം പോലും അമുലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും , പ്രണോയ് റോയിക്കും, മര്‍ഡോക്കിന്റെ സന്തതികള്‍ക്കും അറിയില്ലേ?
അവര്‍ക്കെന്ത് ‘കോര്‍പറേറ്റീവ്’ സൊസൈറ്റി, എന്ത് ‘കോര്‍പറേറ്റ്’ കമ്പനി? ഗുജറാത്ത് എന്നാല്‍ ബിജെപി, ബിജെപി എന്നാല്‍ എതിര്‍ക്കപ്പെടേണ്ടത്. ഇതാണ് കേരളതിന്റെ നയം. എന്നിട്ട് പറയും, ഇത് ഖേരളമാണ്..
കാര്യക്ഷമത ഇല്ലാത്തവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്ന് വിധിക്കുന്ന മാധ്യമങ്ങള്‍തന്നെ കഴിഞ്ഞ വര്‍ഷം വീണു പരിക്കേറ്റ ഉമ്മക്ക് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിക്കാന്‍ അനുമതി ലഭിച്ചിട്ടും മൂന്നു ദിവസം വൈകിയാണ് ഇവാക്വേഷന്‍ നടന്നത് എന്നും വിലപിക്കുന്നുണ്ട്. അപ്പോള്‍ ആ സമയനഷ്ടം കാര്യക്ഷമതയാണോ? അതിനെതിരെ നടപടി വേണ്ടേ? മാത്രമല്ല എയര്‍ ആംബുലന്‍സില്‍ അവശയായ രോഗിക്ക് സ്‌ട്രെച്ചറില്‍ കിടക്കുവാനോ, പരിമിതമായ ചികിത്സ സൗകര്യമോ, കൂടെ അകമ്പടി പോകുവാന്‍ ആരോഗ്യ പ്രവര്‍ത്തകരോ സംവിധാനങ്ങളോ ഇല്ലന്നും മൂന്നു ഹെലികോപ്റ്ററുകളും സാധാരണ വിനോദ യാത്രക്കുള്ള ചെയറുകള്‍ മാത്രമാണുള്ളതെന്നും ഇപ്പോള്‍ പട്ടേലിന്റെ വിമര്‍ശകര്‍ പറയുന്നു.
ഇതെല്ലാംകൊണ്ടു തന്നെ ആയിരിക്കില്ലേ ഇത്തരം ആരോഗ്യ എമര്‍ജന്‍സിക്കുള്ള സംവിധാനം കുറച്ചു ഉദ്യോഗസ്ഥരും , രാഷ്‌ട്രീയക്കാരും അവരുടെ ഉല്ലാസ യാത്രക്കും, ദ്വീപിലേക്കുള്ള പോക്കുവരവിനും ഉപയോഗിക്കുന്നുവെന്ന് ആരോപണവും വന്നതും, അതിനെ തുടര്‍ന്നല്ലേ ഈ തട്ടിപ്പിന് തടയിടാന്‍ മെഡിക്കല്‍ ബോര്‍ഡും മറ്റും രൂപീകരിച്ചതും? പിന്നെ കരയിലേക്കുള്ള സുഖ യാത്രക്ക് വേണ്ടി പലരും മണിക്കൂറുകളിലേക്ക് മാത്രം ‘അസുഖബാധിതരായി’ തകര്‍ത്തഭിനയിക്കുന്നു എന്ന വാര്‍ത്തയും പരക്കെ ഉണ്ട്.
ഇതിനിടെ, പല മാധ്യമങ്ങളുടെയും ആരോപണം കേട്ടാല്‍ ആംബുലന്‍സിലെ ആരോഗ്യസംവിധാനം എടുത്തുമാറ്റി, കസേരകളാക്കിയത് പ്രഫുല്‍ പട്ടേല്‍ വന്നതിനു ശേഷമാണെന്ന് തോന്നുന്ന വിധമാണ്. മാധ്യമങ്ങള്‍ക്ക് 3 ഹെലോകോപ്ടറുകള്‍ വര്‍ഷങ്ങളായി വാടകയ്‌ക്ക് എടുത്തു അധികച്ചിലവ് എത്രയാണ് എന്നറിയാമോ? ഓരോ ഹെലികോപ്ടറുകള്‍ക്കും മാസം ഒരു കോടിയോളം രൂപ വരും യാത്ര ചിലവുമാത്രം, (2 വിധം ഹെലികോപ്ടറുകള്‍, ഒന്നിന് 99 ലക്ഷം രൂപയും അടുത്ത രണ്ടു വലിപ്പം കുറഞ്ഞതിന് 90 ലക്ഷവും രൂപയും മാസ വാടക, പിന്നെ അധികം പറക്കുന്നതിന് 99000 രൂപ മാത്രമേയുള്ളു മണിക്കൂറിന്) അതായത് വര്‍ഷാവര്‍ഷം 60 കോടി രൂപ യാത്ര ചിലവായി മാത്രം നല്‍കിയാലും ദ്വീപില്‍ ആശുപത്രി പണിയില്ലെന്ന വാശിയുള്ള മുന്‍ ഭരണാധികാരികളാണ് മനുഷ്യ സ്നേഹികള്‍, ജന സേവകര്‍.
ഹെലികോപ്റ്റര്‍ സേവനത്തെ അത്യാവശ്യ സര്‍വീസായി പറയുന്ന മാധ്യമങ്ങള്‍, വികസനം പൂത്തുലഞ്ഞുനില്‍ക്കുന്ന, യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ആരോഗ്യസംവിധാനമുള്ള കേരളത്തിലെ പല ആദിവാസി ഊരുകളിലേക്കും ഇന്നും റോഡിലൂടെ പോകുന്ന ആംബുലന്‍സിനുപോലും പോകുവാന്‍ ഒരു വഴിപോലുമില്ലാത്തതിരിക്കുന്നത് കാണുകയില്ല, കണ്ടാലും മിണ്ടില്ല. അപ്പോഴും പറയും ‘സേവ് ലക്ഷദ്വീപ്’
എന്നിരുന്നാലും കേരളാ ഹൈക്കോടതിയിലെ ഒരു ജഡ്ജി എന്തൊക്കെയാണ് ലക്ഷദീപില്‍ നടക്കുന്നതെന്ന് അറിയാമെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായി തലക്കെട്ട് നല്‍കും , അതേ വാര്‍ത്തയുടെ വരികള്‍ക്കിടയില്‍ ജഡ്ജി തന്നെ പറഞ്ഞു അത് ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകളല്ലന്നും എഴുതും, പക്ഷെ ‘മര്‍ഡോക്കിന്റെ സന്തതികള്‍’ വൈകീട്ട് ചര്‍ച്ചയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഉയര്‍ത്തിക്കാട്ടും. ഹൈക്കോടതി വിമര്‍ശനം നേരിട്ട പട്ടേല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടും. കേരളത്തിലെ ഈ ഫോര്‍ത്ത് സ്റ്റേറ്റ് വെറും ‘ഫോര്‍ ദി സ്റ്റേറ്റ്’നും സ്റ്റേറ്റ് എന്നാല്‍ പിണറായി ആണെന്നുമാവാന്‍ അധികം കാലതാമസം വേണ്ടിവരില്ല
ഒരു ഭൂപ്രദേശത്തെ ജനവിഭാഗത്തിന്, അവിടത്തെ ഭൂരിപക്ഷാഭിപ്രായത്തിന്റെ പേരിലോ, അവരുടെ മതാചാരപ്രകാരമോ, മറ്റു നിക്ഷിപ്തതാല്പര്യമോ , അല്ലങ്കില്‍ അവരുടെ സമ്മതപ്രകാരമോ മാത്രം അവിടുത്തെ സിവില്‍ /ക്രിമിനല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ വികസനം എന്നിവ നടപ്പിലാക്കിയാല്‍ മതിയെന്ന ആവശ്യം ഉന്നയിക്കുവാന്‍ അവകാശമുണ്ടോ? ഉന്നയിച്ചാല്‍ അത് ന്യായീകരിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് സാധിക്കുമോ?
മനോരമയും, മാതൃഭൂമിയും , 24 ന്യൂസും, ഏഷ്യാനെറ്റും ഇതേ നയം എല്ലായിടത്തെയും ജനങ്ങള്‍ സ്വീകരിച്ചാല്‍ പിന്തുണക്കുമോ?
അങ്ങിനെ എങ്കില്‍ പിണറായി ഗെയില്‍ പദ്ധതി നടപ്പിലാക്കിയതും, പണ്ട് മൂന്നാറില്‍ പൂച്ചകളെ ഇറക്കിയതും തെറ്റാണ്. മൂന്നാറിലെ റിസോര്‍ട്ടുകളും അനധികൃത നിര്‍മ്മാണങ്ങളും മൂന്നു പൂച്ചകളുടെ നേതൃത്വത്തില്‍ തകര്‍ക്കുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച മാധ്യമങ്ങള്‍, മരടിലെ ഫ്‌ലാറ്റ് സമുച്ചയം ബോംബ് വച്ചു തകര്‍ക്കുമ്പോള്‍ ലൈവ് ടെലികാസ്റ്റ് നടത്തി ടി ആര്‍ പി നേടിയ മാധ്യമങ്ങള്‍ , ഇപ്പോള്‍ ലക്ഷദ്വീപിലെ തീരദേശ നിയന്ത്രണ മേഖലകളില്‍ അനധികൃത നിര്‍മാണങ്ങള്‍ നീക്കുമ്പോള്‍ നെഞ്ചത്തടിച്ചു കരയുന്നുണ്ടെങ്കില്‍ അത് ഇരട്ടത്താപ്പാണ്. ആ അസുഖത്തിന്റെ പേര് ‘മോദിഫോബിയ ‘ എന്നാണ്.
ലക്ഷദ്വീപ് നെപ്പോലെ സുപ്രധാന തീരദേശ സംരക്ഷണ മേഖലയും, പരിസ്ഥിതി ലോലമേഖലയും ഇന്ത്യയില്‍ വേറെയില്ല. ഇത്രയും മികച്ച സാധ്യതയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രവും. അവിടെ വികസനം വരണം, അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. ലക്ഷദ്വീപ് മൊറീഷ്യസും , മാലി ദ്വീപും പോലെ , ലോകത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാകണം. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കണം. സ്വാശ്രയത്വം നേടണം. കേന്ദ്ര സര്‍ക്കാരിന്, ബിജെപിക്കും അതുമാത്രമാണ് ലക്ഷ്യം. രാജീവ് ഗാന്ധിയും, സോണിയ ഗാന്ധിയും ഒക്കെ വന്ന് അടിച്ചുപൊളിച്ചതല്ലേ.. മാലോകര് മുഴുവനും അങ്ങോട്ട് വരട്ടേന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: