ന്യൂദല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങക്ക് പിന്തുണയുപമായി ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാളവ്യ. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മതമൗലിക വാദികളാണ് വികസനത്തിന് കടിഞ്ഞാണ്‍ ഇടുന്നതെന്നുമാണ് ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാളവ്യയുടെ ട്വിറ്ററിലൂടെ ുപ്രതികരിച്ചു.
‘ടൂറിസം ലക്ഷ്യമിട്ടുള്ള വികസനത്തിനാണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൗലികവാദം ലക്ഷ്യമിട്ടുള്ള ചിലര്‍ ഇതിനെ തടസപ്പെടുത്തുകയാണ്.’ അമിത് മാളവ്യ പറഞ്ഞു. ലക്ഷദ്വീപ് ബിജെപിയില്‍ നിന്ന് പോലും പ്രഫുല്‍പട്ടേലിന്റെ ഭരണത്തിനെതിനെ വ്യാജപ്രാചരണം ശക്തമാകുന്നതിനിടെയാണ് മാളവ്യയുടെ പ്രതികരണം. ബീഫ് നിരോധിച്ചെന്നും ഫാമുകള്‍ പൂട്ടി എന്നതടക്കം വിവിധ വ്യാജപ്രചാരണങ്ങളാണ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ ഒരു വിഭാഗം അഴിച്ചു വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: