ഹോങ്കോങ്: യുഎസിലെ പ്രമുഖ ആരോഗ്യവിദഗ്ധന്‍ ആന്റണി ഫൗചിക്കെതിരെ ആഞ്ഞടിച്ച് ചൈന. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു ഷിജിന് ആണ് കോവിഡ് വൈറസ് വുഹാന്‍ ലാബില്‍ നിന്നെന്ന് നുണ പ്രചരണം നിര്‍ത്തണമെന്ന് ഫൗചിക്ക് താക്കീത് നല്‍കിയത്.
“സദാചാരത്തിന്റെ കാര്യത്തില്‍ യുഎസിലെ ഉന്നതസ്ഥാനീയര്‍ അധപതിച്ചിരിക്കുന്നു. അവരില്‍ ഒരാളാണ് ഫൗചിയും.യുഎസിന്റെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ കൂടിയായ ഫൗചി വുഹാനിലെ ലാബില്‍ നിന്നും പുറത്തുവന്ന വൈറസാണ് കോവിഡ് എന്ന ഒരു വലിയ നുണ ചൈനയ്ക്കെതിരെ പ്രചരിപ്പിക്കുകയാണ്, ” – ഹു ഷിജിന് ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.
ചൈനയിലെ ശാസ്ത്രജ്ഞരെ മുഴുവന്‍ ഫൗചി വഞ്ചിച്ചിരിക്കുകയാണെന്നും ഹു ഷിജിന് മറ്റൊരു ലേഖനത്തില്‍ വിമര്‍ശിക്കുന്നു. “ചൈനയില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മള് തുടര്‍ച്ചയായി അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചുവേണം ഇത് അന്വേഷിക്കാന്‍,”കഴിഞ്ഞ ദിവസം ഒരു സിമ്പോസിയത്തില്‍ യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടറായ ആന്റണി ഫൗചി പ്രസ്താവിച്ചിരുന്നു. കോവിഡ് 19ന് കാരണമായ വൈറസ് മൃഗത്തില്‍ നിന്നും മനുഷ്യനിലേക്ക് എത്തിയതാണെന്ന നിലപാടിനെ എതിര്‍ക്കുന്ന ഫൗചിയുടെ നിലപാട് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ പേരില്‍ ചൈനയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം അമേരിക്കയിലെ വാള് സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: