ന്യൂദല്‍ഹി: മെയ് 26ന് വന്‍ റാലി നടത്താനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം രാജ്യത്ത് വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ഉന്നത മെഡിക്കല്‍ വിദഗ്ധര്‍.
മഹാരാഷ്ട്രയിലെ കോവിഡ് ടാസ്ക്ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി, മഹാരാഷ്ട്രയിലെ മുന്‍ ആരോഗ്യ ഡയറക്ടര്‍ ഡോ. സുഭാഷ് സലൂങ്കെ, നെഫ്രോണ്‍ ക്ലിനിക് ചെയര്‍മാനും മുതിര്‍ന്ന ശിശുരോഗവിദഗ്ധനുമായ ഡോ. സഞ്ജീവ് ബാഗെ എന്നിവരാണ് ഒരു ചര്‍ച്ചയുടെ ഭാഗമായി സമാന രീതിയില്‍ പ്രതികരിച്ചത്. ഈ കര്‍ഷകസമരം രോഗം അതിവേഗം പടരുന്നതിന് കാരണമാകുമെന്ന് അവര്‍ ആരോപിച്ചു.
സ്പൈസ് ജെറ്റിന്റെ വിമാനത്തില്‍ നടന്ന വിവാഹം, കര്‍ഷകരുടെ ബഹുജനറാലി നടത്താനുള്ള നീക്കം- രോഗം പടര്‍ത്തുന്ന ഇത്തരം നീക്കങ്ങളോട് ഒട്ടും ക്ഷമിക്കരുതെന്നും ഡോ. ജോഷി പറഞ്ഞു. ‘ആള്‍ക്കൂട്ടമുണ്ടാക്കുന്ന ഒരു പരിപാടിയും പാടില്ല. ഒരു യുദ്ധമാണ് നമ്മള് നടത്തുന്നത്. ഇതില്‍ പ്രതീക്ഷകള്‍ കാണുന്നു. സര്‍ക്കാര്‍ ഇത്തരം വ്യക്തികള്‍ക്കെതിരെ കര്‍ശനശിക്ഷാനടപടികള്‍ സ്വീകരിക്കണം,’ അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധസമരത്തെ ഡോ. സുഭാഷ് സലൂങ്കെയും അപലപിച്ചു. ഭരണാഘടനാസ്വാതന്ത്ര്യത്തെ ആരും ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കാതെയും മുഖംമൂടി ധരിക്കാതെയും കോവിഡ് പ്രൊട്ടോക്കോളുകള്‍ അവഗണിക്കുന്ന ഇത്തരം റാലികള്‍ രാജ്യത്ത് വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് ഡോ. സഞ്ജീവ് ഭാഗല്‍ പറഞ്ഞു. കര്‍ഷകരുടെ സമരം ഒരു രോഗം പരത്തല്‍ യജ്ഞമായി മാറും. രാഷ്ട്രീയപ്രേരിതമായ ഇത്തരം സമരങ്ങള്‍ രാജ്യത്തിനെതിരായ വഞ്ചനായണ്.ഇവിടെ നിന്നും അവര്‍ വൈറസിനെ സ്വന്തം ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകും. കര്‍ഷകര്‍ക്ക് അതിര്‍ത്തിയില്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. സാമൂഹ്യ അകലമില്ല, മുഖംമൂടിയില്ല. ഇത് രാജ്യത്ത് വലിയ ദുരന്തത്തിന് കാരണമാകും,’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: