മാവേലിക്കര: നാസിക്കില്‍ അച്ചടി നിലച്ചതോടെ ജില്ലയിലും മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. നാസിക്കിലെ നാഷണല്‍ സെക്യൂരിറ്റി പ്രസിലാണ് മുദ്രപത്രം അച്ചടിക്കുന്നത്. ഇവിടെ ലോക്ഡൗണ്‍ കാരണം ഇവയുടെ അച്ചടി നിലച്ചതാണ് ക്ഷാമം നേരിടാന്‍ ഇടയാക്കുന്നത്. ജില്ലയില്‍ 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനേയില്ല. 500 രൂപയില്‍ താഴെയുള്ള മറ്റു മുദ്രപത്രങ്ങളു ബാങ്ക് ഇടപാടുകളെയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളെയും മറ്റും ഇതു സാരമായി ബാധിച്ചുതുടങ്ങിയെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ഇ സ്റ്റാമ്പ് വഴി കാര്യങ്ങള്‍ നടക്കുന്നതിനാല്‍ രജിസ്ട്രേഷന് നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്. നോട്ട് നിരോധന സമയത്ത് പുതിയ നോട്ടുകളുടെ അച്ചടി നടന്നപ്പോഴും മുദ്രപ്പത്രത്തിന് പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. ഈ സമയം ഓണ്‍ലൈന്‍ പ്രിന്റ് എടുത്ത് 100 രൂപ സ്റ്റാമ്പൊട്ടിച്ചാണ് ട്രഷറി അധികൃതര്‍ ക്ഷാമം പരിഹരിച്ചത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് നാസിക്കില്‍ നിന്നു മുദ്രപ്പത്രങ്ങള്‍ എത്തിച്ചത്. വിവിധ ജില്ലകളിലേക്ക് വീതിച്ചു കൊടുത്തതോടെ ഇതിന്റെ സ്റ്റോക്ക് തീര്‍ന്നു. ഇ സ്റ്റാമ്പ് വഴി കാര്യങ്ങള്‍ നടക്കുന്നതിനാല്‍ രജിസ്ട്രേഷന് നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുദ്രപ്പത്രങ്ങളുടെ സ്റ്റോക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ നാസിക്കില്‍ സെക്യൂരിറ്റി പ്രസ് ഇരിക്കുന്ന മേഖലയടക്കം ലോക്ഡൗണിലായതോടെ ഇതുമുടങ്ങി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കരാറുകള്‍, സത്യവാങ്മൂലങ്ങള്‍, വ്യക്തിഗത കരാറുകള്‍ തുടങ്ങിയവയ്ക്കെല്ലാം മുദ്രപ്പത്രം ആവശ്യമാണ്. എന്നാല്‍ ആധാരമെഴുത്തുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ചു. കോവിഡ് വ്യാപനം രൂക്ഷമായാല്‍ 50 രൂപയുടെയും 500 രൂപയുടെയും പത്രങ്ങള്‍ക്കും ക്ഷാമം നേരിടേണ്ടി വരും. പത്രങ്ങള്‍ കിട്ടാനില്ലാതായതോടെ 100 രൂപയുടെ മുദ്രപ്പത്രത്തിന്റെ ആവശ്യത്തിന് അഞ്ചിരട്ടി പണം മുടക്കി കാര്യങ്ങള്‍ നടത്തേണ്ട ഗതികേടിലായി ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: