Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് സേവാഭാരതി വീടുകളില്‍ എത്തിക്കും; കേരളത്തില്‍ ആയുഷ്-64 വിതരണത്തിന് തുടക്കം

സംസ്ഥാനത്ത് തൃശൂരിലെ ചെറുതുരത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രത്തിലും തിരുവനന്തപുരത്തുമായാണ് ആയുഷ് മന്ത്രാലയം മരുന്നുകള്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. മരുന്നുകളുടെ ആദ്യ വിതരണം പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ നടന്നുവരികയാണ്. മരുന്നുകള്‍ വിതരണത്തിനെത്തിച്ചിരിക്കുന്ന ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് നോഡല്‍ ഏജന്‍സിയായ സേവാഭാരതിക്ക് നേരിട്ട് കൈപ്പറ്റാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 10:14 pm IST
inSeva Bharathi

തൃശൂര്‍: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുര്‍വേദ മരുന്നായ ആയുഷ്-64 ന്റെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്താകമാനം മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന സേവാഭാരതിക്കാണ് മരുന്നുകളുടെ വിതരണ ചുമതല.

സംസ്ഥാനത്ത് തൃശൂരിലെ ചെറുതുരത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രത്തിലും തിരുവനന്തപുരത്തുമായാണ് ആയുഷ് മന്ത്രാലയം മരുന്നുകള്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. മരുന്നുകളുടെ ആദ്യ വിതരണം പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ നടന്നുവരികയാണ്. മരുന്നുകള്‍ വിതരണത്തിനെത്തിച്ചിരിക്കുന്ന ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് നോഡല്‍ ഏജന്‍സിയായ സേവാഭാരതിക്ക് നേരിട്ട് കൈപ്പറ്റാം. മരുന്നുകളുടെ വിതരണത്തിനായി അതാത് പ്രദേശങ്ങളില്‍ സേവാഭാരതി കോ-ഓര്‍ഡിനേറ്റര്‍മാരെയും അഞ്ച് വോളന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ച് നല്‍കുക.  

ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിയ ശേഷം മരുന്നുകള്‍ നല്‍കും. 18നും 60നും ഇടയില്‍ പ്രായമുള്ള, തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്നുകള്‍ നല്‍കുന്നത്. രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിയ ശേഷം ഒന്നോ രണ്ടോ ദിവസം ഇവരെ ഫോണ്‍, വീഡിയോ കോണ്‍ഫറന്‍സ് വഴി നിരീക്ഷിക്കും. ഇതിനുള്ള സംവിധാനങ്ങളെല്ലാം തന്നെ സേവാഭാരതിയുടെ കീഴിലുള്ള ക്ലിനിക്കുകളിലുണ്ട്. മരുന്ന് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കൊവിഡ് പോസിറ്റീവായതിന്റെ സമ്മതപത്രം തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമേ മരുന്നുകള്‍ നല്‍കൂ.

തൃശൂര്‍ ജില്ലാ വിതരണ ഉദ്ഘാടനം ചെറുതുരുത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തില്‍ വച്ച് ഡയറക്ടര്‍ ഡോ. ഡി. സുധാകരനില്‍ നിന്ന് ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് കാര്യവാഹ് കെ.എ ഉണ്ണികൃഷ്ണന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവന്‍ പറമ്പില്‍ നേതൃത്വം നല്‍ികിയ ഉദ് ഘാടന പരിപാടിയില്‍ നോഡല്‍ ഓഫീസര്‍മാരായ ഡോ. പി.പി പ്രദീപ് കുമാര്‍, ഡോ.വി കൃഷ്ണകുമാര്‍, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരിദാസ്, ജില്ലാ സംഘടനാ സെക്രട്ടറി പി.എം രാംപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. തൃശൂര്‍ ജില്ലയില്‍ 57 പഞ്ചായത്തുകളിലാണ് ആദ്യഘട്ട മരുന്ന് വിതരണം നടക്കുക. സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും ഒരു ഡോക്ടര്‍ അടക്കം ആറ് പേരടങ്ങുന്ന സംഘത്തിനെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തുകളിലും വിപുലമായ സജ്ജീകരണങ്ങളാണ് സേവാഭാരതി ഒരുക്കിയിരിക്കുന്നത്

Tags: SevabharathiCoronacoronavirusayush 64
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.