തിരുവനന്തപുരം: ലക്ഷദ്വീപില്‍ വികസനം എത്തിച്ചത് വാജ്പേയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ലക്ഷദീപിന്റെ പ്രഭാരിയുമായ എ.പി അബദുള്ളക്കുട്ടി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. ദ്വീപിലെ ജനതയ്ക്ക് ആധുനിക സൗക്കര്യം ആദ്യമായി എത്തിച്ചത് ബിജെപി സര്‍ക്കാരാണ്.
കേവലം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമുണ്ടായിരുന്ന ലക്ഷദ്വീപിന് എട്ടു വലിയ കപ്പലുകളാണ് വാജ്പേയ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ അന്തര്‍ദ്വീപ് യാത്രയ്ക്ക് 24 വെസലുകളും നല്കി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കപ്പലുകള്‍ നടുക്കടലില്‍ നിര്‍ത്തി അവിടെ നിന്നും ബോട്ടില്‍ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. എന്നാല്‍ വാജ്പേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈസ്റ്റ് ജെട്ടി തന്നെ നിര്‍മ്മിച്ചു നല്കി അബദുള്ളക്കുട്ടി വ്യക്തമാക്കി. നിലവില്‍ കപ്പലുകള്‍ക്ക് കരയില്‍ അടുപ്പിക്കാനുള്ള സൗകര്യമുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം ലക്ഷദ്വീപ് സന്ദര്‍ഷിക്കുകയും പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് എല്ലാ ദ്വീപുകളിലും ഡിസലിനേഷന്‍ പ്രോജക്ക്റ്റുകള് നടപ്പിലാക്കുകയും ദ്വീപ് ജനതയ്ക്ക് ശുദ്ധജലം ഉറപ്പാക്കുകയും ചെയ്തു. അഗത്തി വിമാനത്താവളം ആനന്തരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനും 240 കോടിയുടെ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. അഗത്തി സ്മാര്‍ട്ടസിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബില്‍ഡിംഗ് നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ലക്ഷദ്വീപിലെ ജനതയുടെ വാക്കുകള്‍ കണക്കിലെടുത്തും ജങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമേ വികസനം നടത്തുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ലക്ഷദ്വീപിലെ ജനതയുടെ മനസ്സില്‍ സ്ഥാനമുള്ളു. വ്യാജ പ്രചാരണം നടത്തുന്നവരേയും വര്‍ഗീയ മുതലെടുപ്പ് നടത്തുന്നവരേയും ജനം തിരിച്ചറിയുമെന്നും അബദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: