കൊല്ലം: തീവ്രവാദ സംഘടനാ ബന്ധത്തിന് കൊല്ലത്തുനിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ട വിവാദ ഡിവൈഎസ്പി, ചെറുപ്പം മുതല്‍ തന്നെ ഐഎസ്എസിനും മദനിക്കും വേണ്ടി വാദിച്ചയാള്‍. ലീഗിലും ജമാഅത്തെ ഇസ്ലാമിയിലും പ്രവര്‍ത്തിച്ച പാരമ്പര്യവും പോലീസിലെത്തും മുമ്പ് ഇയാള്‍ക്കുണ്ടായിരുന്നു. മദനിയുടെ ആശയങ്ങളോട് വളരെയധികം താല്പര്യം കാട്ടുന്ന വിധത്തിലായിരുന്നു തങ്ങളോട് സംസാരിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഇയാളുടെ പ്രവര്‍ത്തികളെ കുറിച്ച് എന്‍ഐഎ അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇയാള്‍ അന്വേഷിച്ച പല കേസുകളിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു തുടങ്ങി.
ജോലി ചെയ്യുന്ന സ്റ്റേഷനുകളിലെല്ലാം സ്വന്തമായി ഒരു ടീമിനെ സൃഷ്ടിച്ച് ശരിയത്ത് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നുവത്രെ ഇയാളുടെ രീതി. മുസ്ലിം മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്ന ഇദ്ദേഹത്തിന് നെറ്റിയില്‍ കുറിയിടുന്നവരെ കാണുന്നത് അലര്‍ജി ആയിരുന്നു. കുറിയിട്ടവര്‍ വാദിയായാല്‍ കേസ് പ്രതിക്ക് അനുകൂലമാകും. പ്രതിയായാല്‍ വാദിയെ പ്രതിയാക്കും.
മുസ്ലിം മത പണ്ഡിതന്മാരുടെ ഇഷ്ടതോഴനായ ഈ ഉദ്യോഗസ്ഥന് പ്രാകൃത ഇസ്ലാമിക ആരാധനയായിരുന്നു തുടര്‍ന്നുപോന്നതെന്നും ആക്ഷേപമുണ്ട്. തീരദേശം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനാണ് ഇദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. രാജ്യവിരുദ്ധശക്തികളുടെ ഇഷ്ട തോഴനായ ഇദ്ദേഹം ക്രിമിനല്‍, മദ്യ, മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും ആക്ഷേപമുണ്ട്.
എസ്ഐയും സിഐയുമായി കൊല്ലത്തെ വിവിധ സ്റ്റേഷനുകളിലാണ് അധികകാലവും ഇയാള്‍ ജോലി ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഇടക്കാലത്ത് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഒട്ടും വൈകാതെ പോലീസിലെ സംഘടനാ സ്വാധീനം വിനിയോഗിച്ച് കൊല്ലത്ത് തിരിച്ചെത്തി. ചീരങ്കാവ് സ്വദേശിയായ ഇയാള്‍ കൊല്ലം ഈസ്റ്റ് സിഐയായിരിക്കെ ഇസ്ലാമികമായ ദുരാചാരങ്ങള്‍ ഓഫീസിനുള്ളില്‍ നടപ്പാക്കിയത് വിവാദമായിരുന്നു. വെള്ളിയാഴ്ചകളില്‍ ഓഫീസ് മുറിക്കുള്ളില്‍ ഉസ്താദിനെ വിളിച്ചുവരുത്തി ദുര്‍മന്ത്രവാദം നടത്തുകയും താനുപയോഗിക്കുന്ന മേശയിലും കസേരയിലും പച്ച ചരടുകള്‍ ബന്ധിച്ച് ആയത്തുകള്‍ ഓതുകയും ചെയ്യുന്നത് സന്ദര്‍ശകര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. മുന്‍കരുതലെന്ന പോലെ പിന്നീട് മുറി അടച്ചിട്ടായിരുന്നു മന്ത്രവാദം. അക്കാലത്ത് ഇക്കാര്യം സഹികെട്ടാണ് സഹപ്രവര്‍ത്തകര്‍ പുറത്തുപറഞ്ഞത്. ഇതിന് ശേഷം വകുപ്പുതലത്തില്‍ ശാസനയുമുണ്ടായെന്നാണ് സൂചന. ഈ സംഭവത്തിന് ശേഷം ഒപ്പം ജോലി ചെയ്യുന്നവര്‍ക്കുനേരെ വൈരാഗ്യപൂര്‍വമുള്ള പെരുമാറ്റമാണുണ്ടായത്.
ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി. ഈ കേസും വകുപ്പുതലത്തിലും പോലീസിലെ സംഘടനാതലത്തിലും തേഞ്ഞുമാഞ്ഞുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: