Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തലമുറ മാറാത്ത വര്‍ഗീയ പ്രീണനം

സതീശന്‍ തന്ത്രശാലിയായ ഹിന്ദുവിരോധിയാണെന്ന് ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയമുക്തമാക്കണമെന്ന ഹിന്ദുസംഘടനകളുടെ മതേതരവും ന്യായവുമായ ആവശ്യം നിരാകരിച്ചതില്‍നിന്നുതന്നെ വ്യക്തമായതാണല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 05:00 am IST
inEditorial

എല്‍ഡിഎഫിന് തുടര്‍ഭരണം സമ്മാനിക്കുകയും, യുഡിഎഫിന് കനത്ത പരാജയം ഏല്‍പ്പിച്ചിക്കുകയും ചെയ്തിരിക്കുകയാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും, കോണ്‍ഗ്രസ്സിലെ ചേരിപ്പോരു കാരണം അല്‍പ്പം വൈകിയാണെങ്കിലും വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് കേവലം അധികാര തുടര്‍ച്ചയാണെന്ന് മുഖ്യമന്ത്രിയെക്കുറിച്ച് മാത്രമല്ല, പ്രതിപക്ഷ നേതാവിനെക്കുറിച്ചും പറയാം. നയ നിലപാടുകളില്‍ ഇരുകൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. അഞ്ച് വര്‍ഷം രമേശ് ചെന്നിത്തല ഇരുന്ന കസേരയിലേക്ക് പാര്‍ട്ടിയിലെ പ്രമുഖരെ മറികടന്ന് എത്തിയിരിക്കുന്ന സതീശന്‍ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ തനിനിറം പ്രകടമാക്കിയിരിക്കുന്നു. സംഘപരിവാറിന്റെ രാഷ്‌ട്രീയ അജണ്ടക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരസ്പരം പാലൂട്ടിവളര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കും എന്നൊക്കെയാണ് സതീശന്‍ വര്‍ധിതവീര്യത്തോടെ  പ്രഖ്യാപി

ച്ചിരിക്കുന്നത്. അതേസമയം, ന്യൂനപക്ഷ വര്‍ഗീയത തടയുന്നതില്‍ മുസ്ലിംലീഗിന്റെ പങ്ക് വളരെ വലുതാണെന്ന് സതീശന്‍ കണ്ടുപിടിച്ചിരിക്കുകയും ചെയ്യുന്നു. ഈ ഒറ്റ പ്രസ്താവനയോടെ വര്‍ഗീയതക്കെതിരായ സതീശന്റെ നിലപാട് വെള്ളം ചേരാത്ത വഞ്ചനയാണെന്ന് കപട മതേതരത്വത്തെക്കുറിച്ചുള്ള വാചകമടികള്‍ക്കപ്പുറം നേരായി ചിന്തിക്കുന്ന ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാനാവും.

സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പു മുതല്‍ കേരളീയ സമൂഹത്തില്‍ മതവര്‍ഗീയത ഊട്ടിവളര്‍ത്തിയ മുസ്ലിംലീഗ് ന്യൂനപക്ഷ വര്‍ഗീയത തടയുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു സതീശന്‍ പറയുന്നത് എത്ര പരിഹാസ്യമാണ്?  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ അധിഷ്ഠിതമാണത്രേ ഇത്! ചത്തകുതിര എന്ന് നെഹ്‌റു വിശേഷിപ്പിച്ച ലീഗിന്റെ വര്‍ഗീയതയ്‌ക്ക് വളംവച്ച് കേരളത്തില്‍ ആ പാര്‍ട്ടിയെ പാലൂട്ടിവളര്‍ത്തിയത് കോണ്‍ഗ്രസ്സാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സതീശന്റെ നേതാവ് രാഹുല്‍ ഗാന്ധി മത്സരിച്ച  മണ്ഡലത്തില്‍ പാറിക്കളിക്കുന്ന ലീഗിന്റെ പച്ചക്കൊടി കണ്ട് പാക്കിസ്ഥാന്‍ പതാകയാണെന്ന് മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സുകാര്‍ തന്നെ തെറ്റിദ്ധരിച്ചത് സതീശന്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ഇസ്ലാമിക വര്‍ഗീയതയെയും മതമൗലികവാദത്തെയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് സംഘടനകളോടുള്ള ലീഗിന്റെ എതിര്‍പ്പ് കേവലം സംഘടനാപരമാണ്. മാറാട് കൂട്ടക്കൊലയുടെ കാര്യത്തിലും, തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി പ്രശ്‌നത്തിലും കടുത്ത വര്‍ഗീയ നിലപാ

ടുകളാണ് ലീഗ് കൈക്കൊണ്ടത്.  ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കസേരയില്‍ ഇരുപ്പുറപ്പിക്കാന്‍ താന്‍ ഹിന്ദുവിരുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് സതീശന്റെ ആവശ്യമായിരിക്കാം. സതീശന്‍ തന്ത്രശാലിയായ ഹിന്ദുവിരോധിയാണെന്ന് ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയമുക്തമാക്കണമെന്ന ഹിന്ദുസംഘടനകളുടെ മതേതരവും ന്യായവുമായ ആവശ്യം നിരാകരിച്ചതില്‍നിന്നുതന്നെ വ്യക്തമായതാണല്ലോ.

സതീശന്‍ പറയുന്ന കാര്യം തന്നെയാണ് രാഷ്‌ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മന്ത്രി എം.വി. ഗോവിന്ദനും ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വര്‍ഗീയതയാണത്രേ. മുസ്ലിങ്ങളുടെ രക്ഷകന്‍ ഇനി താനാണെന്ന് വരുത്താന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്  മുഖ്യമന്ത്രി ഏറ്റെടുത്തതിനെ ന്യായീകരിച്ചുകൊണ്ടാണ് മന്ത്രി ഗോവിന്ദന്‍ അസത്യ പ്രസ്താവനയിലൂടെ ന്യൂനപക്ഷ വര്‍ഗീയതയെ വെള്ളപൂശാന്‍ നോക്കുന്നത്. ഭക്ഷ്യക്കിറ്റും സാമൂഹ്യ പെന്‍ഷനുമൊന്നുമല്ല, മുസ്ലിം വര്‍ഗീയ ധ്രുവീകരണമാണ് തങ്ങള്‍ക്ക് തുടര്‍ഭരണം സമ്മാനിച്ചതെന്ന് സിപിഎമ്മിന് നന്നായറിയാം. ഈ ശക്തികളെ കൂടുതല്‍ പ്രീണിപ്പിക്കുകയും, അതേസമയം ഹിന്ദുക്കളെയും ക്രൈസ്തവരെയും കബളിപ്പിക്കുകയും വേണം. സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചുകൊണ്ടിരിക്കുകയും, ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ശക്തികളെ സ്വന്തം അടുക്കളയില്‍ തീറ്റിപ്പോറ്റുകയും ചെയ്യുന്ന പണിയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്യുന്നത്. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പരാജയത്തിന് കാരണമായ ഈ ആപല്‍ക്കരമായ നയത്തെ വിമര്‍ശിച്ച്  ഒരു വാക്കുപോലും പറയാതെയാണ് വി.ഡി. സതീശന്‍ ഹിന്ദുസമൂഹത്തിനുമേല്‍ കുതിരകേറുന്നത്. ഭരണപക്ഷവും പ്രതിപക്ഷവുമായി നിന്ന് ഒരേപോലെ വര്‍ഗീയ പ്രീണനം നടത്തുകയും, അതിന്റെ ഇരകളായി മാറുന്ന ഹിന്ദുക്കളെ അപഹസിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണി രാഷ്‌ട്രീയത്തിന്റെ ആപല്‍ക്കരമായ സ്വഭാവം തിരിച്ചറിയപ്പെടേണ്ടതുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.