തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി ശൈലജയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്. ഒരു ടീച്ചറിനെ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് മാലാഖയാക്കി. മണിയാശാനെ നിങ്ങള്‍ എന്തുകൊണ്ട് മഹത്വ വല്ക്കരിക്കുന്നില്ല. മന്ത്രിമാര്‍ക്ക് എന്തറിയാം. വകുപ്പിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ മികവിനെക്കുറിച്ച് ആരും ഒന്നുംപറയുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസിനെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ല. നേതൃമാറ്റം ഉണ്ടായത്കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയിട്ട് കാര്യമില്ലെന്നും വെളളാപ്പള്ളി പരിഹസിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനില്‍ ചായസത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ ആദ്യ മന്ത്രിസഭാ യോഗവും ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: