തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം സംസ്ഥാന സമിതിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്. അതാണ് പാര്‍ട്ടിയുടെ സംഘടനാപരമായ രീതി. ഒരു നയപരമായ തീരുമാനം എടുത്തിട്ടുണ്ട്. സിപിമ്മിന്റെ മത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇടതുമുന്നണിയുടെ താത്പര്യമാണത്. ബംഗാളില്‍ ഉള്‍പ്പെടെ കേന്ദ്രകമ്മിറ്റി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: