Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

നിയമം നിങ്ങള്‍ക്ക്; ഞങ്ങള്‍ക്ക് ലംഘിക്കാം

മുഖ്യമന്ത്രി പിണറായിയുടെ അധികാരപ്രമത്തതയാണ് ഇപ്പോഴത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 05:00 am IST
inEditorial

നിയമം നിങ്ങള്‍ക്ക് പാലിക്കാനുള്ളതും, ഞങ്ങള്‍ക്ക് ലംഘിക്കാനുള്ളതുമാണെന്ന സന്ദേശമാണ് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചിരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമത്തെ വെല്ലുവിളിക്കുന്നതും, നിയമം അനുസരിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതുമാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള ജില്ലകളിലൊന്നായ തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഈ ധിക്കാരം അരങ്ങേറുന്നത്. ജനങ്ങള്‍ വീട്ടിനുള്ളില്‍പ്പോലും സാമൂഹിക അകലം പാലിക്കുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലും ഒഴിവാക്കുമ്പോള്‍  സത്യപ്രതിജ്ഞയ്‌ക്ക് വലിയ ജനക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കൊവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ചില കോണുകളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. ഇത് അവഗണിച്ചാണ് വലിയ ആള്‍ക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത്. എന്നിട്ട് സത്യപ്രതിജ്ഞ ജനമനസ്സിലാണ് നടക്കുന്നതെന്ന കള്ളപ്രചാരണം കെട്ടഴിച്ചുവിടുകയും ചെയ്യുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതിന്റെ ആഹ്ലാദം സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം കേക്കു മുറിച്ചാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് നടത്തിയത്. ഇതിന്റെ വിശ്വരൂപമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അരങ്ങേറാന്‍ പോകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ഒരു ശീലമാക്കിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് രോഗബാധയുള്ള കാര്യം മറച്ചുപിടിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയും, വീട്ടില്‍നിന്ന് ആശുപത്രിയിലേക്കും തിരിച്ചും ഐസൊലേഷന്‍ പാലിക്കാതെ യാത്ര ചെയ്യുകയും ഉണ്ടായത് വിവാദമായപ്പോള്‍ കുടുംബബന്ധത്തിന്റെ മഹത്വം പറഞ്ഞ് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കൊവിഡ് ബാധിതരായ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും മറ്റ് നേതാക്കളുമൊക്കെ പ്രോട്ടോകോള്‍ പ്രകാരമുള്ള കര്‍ശന നിബന്ധനകള്‍ പാലിച്ചപ്പോഴാണ് പിണറായിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യമുണ്ടായത്. കൊലക്കേസ് പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിലും, കെ.ആര്‍. ഗൗരിയമ്മയുടെ ശവസംസ്‌കാര ചടങ്ങിലും അധികൃതരുടെ ഒത്താശയോടെ പ്രോട്ടോകോള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിക്കുകയുണ്ടായി.

മുഖ്യമന്ത്രി പിണറായിയുടെ അധികാരപ്രമത്തതയാണ് ഇപ്പോഴത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ വിസ്തൃതിയും, സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെയും ജനപ്രതിനിധികളുടെയുമൊക്കെ പ്രാതിനിധ്യത്തിന്റെ കണക്കും പറഞ്ഞ് ഈ നിയമലംഘനത്തെ വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ച മുഖ്യമന്ത്രി താന്‍ രണ്ടാമതും അധികാരമേല്‍ക്കുന്നത് ചരിത്രസംഭവമായി ഉയര്‍ത്തിക്കാണിക്കാനുള്ള വ്യഗ്രതയാണ് പ്രകടിപ്പിച്ചത്. കേരളത്തിലേതിനെക്കാള്‍ പല മടങ്ങ് ജനപ്രതിനിധികള്‍ കൂടുതലുള്ള പശ്ചിമബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവാതിരുന്നിട്ടും 43 മന്ത്രിമാര്‍ അധികാരമേറ്റത് വെറും നൂറുപേരെ പങ്കെടുപ്പിച്ചുകൊണ്ടാണ്. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ താന്‍ തീരുമാനിക്കുന്നത് നടപ്പാക്കും, ആര്‍ക്കും ഒരു നിയമത്തിനും തടയാനാവില്ല എന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് മുഖ്യമന്ത്രി പിണറായിയെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാം ലോക രാജ്യങ്ങള്‍ക്കു പോലും മാതൃകയാണെന്ന് വീമ്പിളക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സ്ഥാനാരോഹണത്തിന്റെ പേരില്‍ രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നത്. ജനങ്ങളുടെ ജീവനു വില കല്‍പ്പിക്കാത്ത ഒരു ഭരണാധികാരിക്കേ ഇങ്ങനെ ചെയ്യാനാവൂ. അധികാരം ജനങ്ങളുടേതാണെന്ന് ഇത്തരക്കാര്‍ തിരിച്ചറിയാതെ പോകുന്നു.

താന്‍ തീരുമാനിക്കുന്നത് നടപ്പാക്കും, ആര്‍ക്കും ഒരു നിയമത്തിനും തടയാനാവില്ല എന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് മുഖ്യമന്ത്രി പിണറായിയെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാം ലോക രാജ്യങ്ങള്‍ക്കു പോലും മാതൃകയാണെന്ന് വീമ്പിളക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സ്ഥാനാരോഹണത്തിന്റെ പേരില്‍ രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.