Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മന്ത്രിപദമില്ല; കുഞ്ഞുമോനും കുന്നത്തൂരിനും അവഗണന തന്നെ

ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 03:27 pm IST
in Kollam

ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോനെയും കുന്നത്തൂരിനെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തിന് ഒരുങ്ങുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയും എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ എടുക്കുമെന്ന അഭ്യൂഹത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് വിരാമമിട്ടതോടെ പ്രതീക്ഷ തകര്‍ന്ന കുഞ്ഞുമോന്‍ സത്യപ്രതിജ്ഞാ ചടങ്ങിലെ വെറും ‘ക്ഷണിക്കപ്പെട്ട അതിഥിയായി’.

ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുഞ്ഞുമോന്‍ ഇത് അഞ്ചാം തവണയാണ് കുന്നത്തൂരില്‍ നിന്നും എംഎല്‍എയായത്. ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ടായ ഒരു നിയമസഭാ അംഗത്തിന് മന്ത്രി സ്ഥാനം നല്‍കാതിരിക്കുന്നത് സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് കുഞ്ഞുമോനോട് ഒപ്പമുള്ളവര്‍ പറയുന്നു.

ജില്ലയില്‍ കുന്നത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് പലപ്പോഴായി എല്‍ഡിഎഫ് മന്ത്രിസഭകളില്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചാംതവണ എംഎല്‍എയായിട്ടും കുഞ്ഞുമോനെ ഇക്കുറി നിര്‍ദാഷണ്യം അവഗണിച്ചത് അന്യായമാണന്ന് ലെനിനിസ്റ്റ് ആര്‍എസ്പിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നീരസം പരസ്യമായി വ്യക്തമാക്കാനും അവര്‍ തയ്യാറല്ല.  ആര്‍എസ്പി  കഴിഞ്ഞ പണ്ടാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ്  

എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായപ്പോള്‍ കുഞ്ഞുമോനും യുഡിഎഫിന്റെ ഭാഗമായി. എന്നാല്‍ ഒരു വെല്ലുവിളിയായി ആര്‍എസ്പിയില്‍ ഒരു വിഭാഗത്തെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ സിപിഎം കുഞ്ഞുമോനെ അന്ന് വിദഗ്ധമായി ഉപയോഗിച്ചു. ആ ദൗത്യം  ഫലം കണ്ടു. ആര്‍എസ്പി (എല്‍) ഉണ്ടാക്കി കുഞ്ഞുമോന്‍ എല്‍ഡിഎഫ് പണ്ടാളയത്തിലെത്തി.  

അമ്പലത്തറ ശ്രീധരന്‍ നായരും അഡ്വ. ബലദേവും അടക്കമുള്ള പ്രമുഖര്‍ പുതിയ ആര്‍എസ്പിയില്‍ വന്നതോടെ എല്‍ഡിഎഫിന് താല്‍ക്കാലിക ആശ്വാസമായി. ഇതിന് പ്രത്യുപകാരമായി അന്ന് ഡെപണ്ട്യൂട്ടി സ്പീക്കര്‍ അടക്കമുള്ള വാഗ്ദാനങ്ങളാണ് കുഞ്ഞുമോന് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖയായി. പിന്നീട് തമ്മിലടി രൂപപ്പെടുകയും പലരും പാര്‍ട്ടി വിടുകയും ഉപസംഘടനകള്‍ രൂപീകരിക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഇതോടെ തീര്‍ത്തും ദുര്‍ബലനായ കുഞ്ഞുമോന് ഇത്തവണ കുന്നത്തൂരില്‍ സീറ്റ് നല്‍കുന്ന കാര്യത്തിലും തുടക്കത്തില്‍ തര്‍ക്കമുണ്ടായി.  

എന്നാല്‍ കുഞ്ഞുമോന് സീറ്റ് നിഷേധിച്ചാല്‍ സിപിഐ കുന്നത്തൂരില്‍ അവകാശവാദം ഉന്നയിക്കുമെന്ന കാരണത്താലാണ് സിപിഎം തന്ത്രം മാറ്റാത്തത്. ഒപ്പം വികസനമല്ല വിജയ സാധ്യതയാണ് എല്‍ഡിഎഫ് ന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡമെന്ന പിണറായിയുടെ നിലപാടും കുഞ്ഞുമോന് തുണയായി. ഇതിനിടെ ഏറെ ദുര്‍ബലമായ ലെനിനിസ്റ്റ് പാര്‍ട്ടി സിപിഎമ്മില്‍ ലയിക്കാനുള്ള നീക്കവുമുണ്ടായി. സംസ്ഥാനത്ത് വിരളിലെണ്ണാവുന്ന ജില്ലകളില്‍ മാത്രം പേരിനെങ്കിലും സംഘടനാ സംവിധാനമുള്ള ആര്‍എസ്പി (എല്‍) നെ ഒരു പാര്‍ട്ടിയായി പോലും കണക്കാക്കാനാകില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

എം.എസ്. ജയച്ചന്ദ്രന്‍

Tags: ministerKovoor kunhumonKunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.