Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇനി മൗനം ഭയമാണ്

വരികളില്‍ നിറഞ്ഞ്‌

എം. സതീശന്‍byഎം. സതീശന്‍
May 16, 2021, 05:29 am IST
inMain Article

‘മുഖ്യമന്ത്രി നിങ്ങളാരെയാണ് ഭയക്കുന്നത്?’ എന്ന ചോദ്യം ഉയര്‍ത്തിയത് പി.സി. ജോര്‍ജാണ്. പൂഞ്ഞാറിലെ തോറ്റ എംഎല്‍എ ഉയര്‍ത്തുന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനല്ല എന്ന ഒരു അഴകൊഴമ്പന്‍ ഉത്തരത്തിന് ഇവിടെ സ്‌കോപ്പുണ്ട്. പക്ഷേ ആ ചോദ്യം ഒന്നൊന്നര ചോദ്യമായി കേരളത്തില്‍ കത്തിപ്പടരേണ്ടതാണ്. ജോര്‍ജിന്റെ ചോദ്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അതിനെ പിന്തുണയ്‌ക്കേണ്ടവര്‍ പോലും അനുവര്‍ത്തിക്കുന്ന മൗനം കുറ്റകരമാണ്. ഇസ്രയേലില്‍ അന്നം തേടി ഉപജീവനത്തിന് പോയ ഒരു പാവം സ്ത്രീ കൊല്ലപ്പെട്ടു. പാലസ്തീന്‍ തീവ്രവാദികളുടെ ആക്രമത്തിലാണ് കീരിത്തോട്ടുകാരി സൗമ്യ സന്തോഷിന്റെ ജീവന്‍ പൊലിഞ്ഞത്. ആ ദാരുണാന്ത്യത്തില്‍ സത്യസന്ധമായി ഒന്ന് അനുശോചിക്കാനുള്ള ധൈര്യം പോലും ഇല്ലാത്തവനാണ് കേരളത്തില്‍ മാധ്യമക്കൂലിക്കാര്‍ എഴുതിയും പാടിയും തള്ളിക്കേറ്റിയ പിണറായി വിജയനെന്ന് പി.സി. ജോര്‍ജിന് മാത്രമാണോ തോന്നുന്നത്. കപടനാണ് പിണറായി എന്ന് പിസിക്ക് മാത്രമാണോ തോന്നുന്നത്? മതമൗലികവാദികളുടെ മകുടിക്ക് അനുസരിച്ച് തല വട്ടം ചലിപ്പിക്കുന്ന മൂര്‍ഖനാണ് പ്രബുദ്ധ മലയാളി രണ്ടാമൂഴം നല്‍കി അധികാരത്തിലേറ്റിയ മുഖ്യനെന്ന് കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലെങ്കിലും പഠിക്കുമോ?

പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ പി.സി. ജോര്‍ജ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട ഭയപ്പെടുത്തുന്ന ഒരു രാഷ്‌ട്രീയമുണ്ട്. അത് കാണാതെ പോകുന്നത് പിണറായി വിജയന് മാത്രമല്ല കേരളത്തിനാകെ ആപത്താണ്. ജനാധിപത്യവും മതേതരത്വവും പുരോഗമനവും സോഷ്യലിസവും അതിനെല്ലാമുപരി സ്വാതന്ത്ര്യവും പൂത്ത് കായ്ച്ച് വിളഞ്ഞുപഴുത്തു കിടക്കുന്ന ഈ മലയാളനാട്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാനുള്ള സാമാന്യ അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ് പി.സി.ജോര്‍ജ് നേരിട്ട വെല്ലുവിളി. പറഞ്ഞുവരുമ്പോള്‍ ജോര്‍ജ് വളര്‍ത്തിയവര്‍ ജോര്‍ജിനെ തിരിഞ്ഞുകുത്തി എന്ന് തിരിച്ചടിക്കുന്നവരുണ്ടാകും. മുന്നണികളെ തോല്‍പിച്ച് ജോര്‍ജ് ഒറ്റയാനായി അസംബ്ലിയിലേക്ക് നടന്നുകയറിയത് ഇപ്പോള്‍ അദ്ദേഹം വിശേഷിപ്പിക്കുന്ന കേരള ഹമാസുകളുടെ പിന്തുണയിലാണെന്ന ആക്ഷേപം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്.  

അതുകൊണ്ട് അദ്ദേഹത്തെ വോട്ട് ചോദിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള അവകാശം അവര്‍ക്കുണ്ടോ? ജനാധിപത്യത്തെ തലകീഴായി മറിക്കുന്ന അത്തരമൊരു സംഭവമുണ്ടായിട്ട് കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളില്‍ ഒരാളെങ്കിലും പ്രതികരിച്ചോ? കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും ഇക്കുറി കഴക്കൂട്ടത്തും ശോഭാസുരേന്ദ്രനും പേരാവൂരില്‍ സ്മിത ജയമോഹനും മാര്‍ക്‌സിസ്റ്റ് മതമൗലികവാദികളില്‍ നിന്ന് ഈ അതിക്രമം നേരിട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരം ജനാധിപത്യവിരുദ്ധമായ സമീപനങ്ങളെ കേരളം ഒറ്റക്കെട്ടായി ചോദ്യം ചെയ്യാത്തതെന്നത് അതിശയകരമാണ്.

പി.സി. ജോര്‍ജ് വെല്ലുവിളി നേരിട്ടതിന്റെ കാരണം വിചിത്രമാണ്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് അദ്ദേഹം പണം നല്‍കി. അതിന്റെ പേരില്‍ ജോര്‍ജ് സൈബര്‍ ആക്രമണത്തിനിരയായി. തെരഞ്ഞെടുപ്പില്‍ അവഹേളനം നേരിട്ടു. തീവ്രവാദശക്തികളുടെയും ജനാധിപത്യഘാതകരായ മാര്‍ക്‌സിസ്റ്റുകളുടെയും സംഘടിത ആക്രമണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പെരുമ്പാവൂരില്‍ എംഎല്‍എ ആയിരുന്ന എല്‍ദോസ് കുന്നപ്പള്ളി ഇതേ കാരണം കൊണ്ട് നേരിട്ട ആക്ഷേപങ്ങള്‍ ചെറുതല്ല. ഭയന്നുപോയ പാവം മാപ്പിരന്ന് കുറ്റം മുഴുവന്‍ നാട്ടുകാരുടെ ചുമലിലിട്ട് തടി രക്ഷപ്പെടുത്തി. പി.സി നട്ടെല്ല് നിവര്‍ത്തിനില്‍ക്കുന്നതുകൊണ്ട് അതിക്രമങ്ങളും തുടരുകയാണ്.

പി.സി. ജോര്‍ജ് ഉയര്‍ത്തിയ അതേ ചോദ്യം പല രൂപത്തില്‍ ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മറ്റ് പലരില്‍ നിന്നും ഉയരുന്നു എന്നത് ആശാസ്യമാണ്. ചവറയില്‍ തോറ്റ ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിന്റെ പ്രതികരണം ശ്രദ്ധേയമാണ്. മോദി രാജ്യത്ത് അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിന്റെ രാഷ്‌ട്രീയം മാറിയിട്ടുണ്ടെന്നും അത് നല്ല മാറ്റമല്ലെന്നുമായിരുന്നു ഷിബുവിന്റെ പ്രതികരണം. രാഷ്‌ട്രീയത്തിനെ അപ്രസക്തമാക്കുംവിധം സാമുദായിക, മത താല്പര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നു. അതിന്റെ ഗുണഭോക്താക്കളില്‍ എല്‍ഡിഎഫും യുഡിഎഫുമുണ്ട്. പക്ഷേ അത് നാടിന് ഗുണം ചെയ്യുന്ന രാഷ്‌ട്രീയമല്ല എന്നാണ് തന്റെ അഭിപ്രായം എന്നാണ് ഷിബു ബേബിജോണ്‍ പറഞ്ഞത്. മോദിപ്പേടി പ്രചരിപ്പിച്ച് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് പറയാതെ പറയുകയാണ് ഷിബു ചെയ്യുന്നത്.

പിസിയും ഷിബുവും ആര്‍ജ്ജവത്തോടെയാണ് ഈ വിലയിരുത്തല്‍ നടത്തിയതെങ്കില്‍ വയനാട്ടില്‍ നിന്നുയര്‍ന്നത് വലിയ വായിലെ നിലവിളിയായിരുന്നു. വയനാട്ടില്‍ ടി. സിദ്ദിഖിനോട് തോറ്റ മതേതര മാതൃഭൂമിയുടെ മുതലാളിയുടെ നീട്ടിയുള്ള നിലവിളിക്കൊടുവില്‍ അറിയാതെ വീണതാണ് ന്യൂനപക്ഷ ഏകീകരണം നടന്നുവെന്ന അദ്ദേഹത്തിന്റെ ആക്രന്ദനം. ഹമാസ് അതിക്രമം പേടിച്ചാകണം പുള്ളി പിന്നെ ഇന്നേവരെ അതേപ്പറ്റി കമാന്ന് മിണ്ടിയിട്ടില്ല.

മാറാട് കൂട്ടക്കൊലയുടെ കാലത്ത്, ‘സംഘടിതരാണെന്ന് കരുതി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി എന്തും സാധിച്ചുകളയാമെന്ന് കരുതരുതെ’ന്ന് താക്കീത് ചെയ്ത അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും ‘കേരളം മതാധിപത്യമുള്ള പ്രദേശമാക്കാന്‍ കരുനീക്കം നടക്കുന്നു’വെന്ന് നിയമസഭയില്‍ പ്രസ്താവിച്ച വി.എസ്. അച്യുതാനന്ദനുമൊന്നും കിട്ടേണ്ട പിന്തുണ ഈ വിഷയത്തില്‍ കിട്ടിയില്ല എന്നത് ഇതിനോട് കൂട്ടിവായിക്കണം. കേരളം കേരളമായി നിലനിന്നുകാണണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഇപ്പോഴും ഉള്ളില്‍ പേറുന്നവര്‍ പി.സി. ജോര്‍ജ് ഉന്നയിക്കുന്ന ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഒരു പടം വരച്ചാല്‍, ഒരു ചോദ്യം ചോദിച്ചാല്‍, തങ്ങള്‍ക്കെതിര് നില്‍ക്കുന്നവര്‍ക്ക് ദേവാലയം നിര്‍മ്മിക്കാന്‍ പണം നല്‍കിയാല്‍ തട്ടിക്കളയും  എന്ന് ഭീഷണിപ്പെടുത്തുന്നവരുടെ നാടായി കേരളം മാറുന്നുവെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.  

പാലസ്തീന്‍ ഭീകരരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട ഒരു പാവം മലയാളി സ്ത്രീക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് പോലും നേതാക്കള്‍ ഭയപ്പെടുന്നുവെങ്കില്‍ അതൊരു ചെറിയ പ്രശ്‌നമല്ല. മുഖ്യമന്ത്രി വിജയനും എംഎല്‍എമാരായ ഉമ്മന്‍ചാണ്ടിയും മാണി സി കാപ്പനും തോറ്റ എംഎല്‍എ വീണാ നായരുമൊക്കെ ആദരാഞ്ജലി പോസ്റ്റ് മുക്കിയും തിരുത്തിയും മുട്ടിലിഴഞ്ഞവരാണ്… കപടന്മാരുടെ ഐക്യനിരയെ തുറന്നുകാട്ടുന്ന ധീരമായ രാഷ്‌ട്രീയത്തിന്റെ പുതിയ മുന്നണി കെട്ടിപ്പടുക്കുകയാണ് പോംവഴി. ആ വഴിക്ക് നീങ്ങാന്‍ പിസിയെ പോലെ, ഷിബുവിനെ പോലെ, മഹത്തായ കേരളസംസ്‌കൃതിയെ പ്രണയിക്കുന്ന കെഎന്‍എ ഖാദറിനെപ്പോലെയുള്ള നേതൃനിരയ്‌ക്ക് ബാധ്യതയുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തിനും.

Tags: Pinarayi VijayanPseudo Secularismisrael palestine conflict
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.