Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മ ബ്രഹ്മൈക്യമാകുന്ന സുഖാനുഭൂതി

വിവേകചൂഡാമണി 238

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 15, 2021, 09:37 pm IST
in Samskriti

ശ്ലോകം 334

യതിരസദനുസന്ധിം ബന്ധഹേതും വിഹായ

സ്വയമയമഹസ്മീത്യാത്മദൃഷ്ട്യൈവ തിഷ്ഠേത്

സുഖയതി നനു നിഷ്ഠാ ബ്രഹ്മണി സ്വാനുഭൂത്യാ

ഹരതി പരമവിദ്യാകാര്യദുഃഖം പ്രതീതം

ബന്ധനത്തെ ഉണ്ടാക്കുന്ന അസത് വസ്തുക്കളെക്കുറിച്ചുള്ള ചിന്ത സാധകന്‍ ഉപേക്ഷിക്കണം. ഞാന്‍ ആത്മസ്വരൂപം തന്നെയെന്ന നിരന്തര ചിന്തയെ പരിശീലിക്കണം. അവിദ്യയില്‍ നിന്നുണ്ടായ ദുഃഖാനുഭവങ്ങളെ നശിപ്പിക്കാന്‍ ആത്മ ബ്രഹ്മൈക്യമാകുന്ന സുഖാനുഭൂതിയിലുള്ള നിഷ്ഠയ്‌ക്ക് കഴിയും.

ബന്ധനത്തിന് കാരണമായ അനാത്മചിന്തയെ വെടിഞ്ഞയാളാണ് സംന്യാസി. തന്നില്‍ തന്നെയുള്ള ആത്മഭാവത്തില്‍ ഉറച്ചിരുന്ന് സദാ ആനന്ദത്തെ അനുഭവിക്കുന്നയാള്‍ക്ക് ഒട്ടുമേ ദുഃഖമുണ്ടാകുന്നില്ല.  

അസത് വസ്തുക്കളായ ഇന്ദ്രിയ വിഷയങ്ങളെ നിരന്തരം ധ്യാനിക്കുന്നതിനാല്‍ ജീവന്‍ സംസാരത്തില്‍ ബദ്ധനാക്കും.  

അസത് വസ്തുക്കളെ പറ്റി തോന്നലുണ്ടായാല്‍ തന്നെ മനസ്സ് കലങ്ങും. ഉന്നത ആദര്‍ശങ്ങളും ജീവിത മൂല്യങ്ങളും മറന്നു പോകും. ഇത് വിട്ടുവീഴ്ചയ്‌ക്കും അദ്ധ്യാത്മികതയില്‍ അനവസരത്തിലെ ഒത്ത് തീര്‍പ്പിനും ഇടയാക്കും. അതിനാല്‍ ആദ്ധ്യാത്മിക സാധകന്‍ നശ്വരങ്ങളായ അസത് വസ്തുക്കളപ്പറ്റി ചിന്തിക്കുന്നത് നിര്‍ത്തണം.

ഉള്ളില്‍ വിഷയ ചിന്തയില്ലാതായാല്‍ സ്വന്തം അന്തരാത്മാവ് തന്നെ സര്‍വ്വഭൂതാന്തരാത്മാവ് എന്ന സമ്യക് ജ്ഞാനം സാധകനുണ്ടാകും. അനുഭവ രൂപത്തിലുള്ള ആത്മജ്ഞാനം അജ്ഞാനത്തെ തുടര്‍ന്നുള്ള എല്ലാ ദുഃഖങ്ങളേയും നശിപ്പിക്കും ആത്മജ്ഞാനിക്ക് വളരെ കേമമായ ശാന്തിയനുഭവപ്പെടും.

തരതി ശോകം ആത്മവിദ്- ആത്മജ്ഞാനി ശോകത്തെ തരണം ചെയ്യുന്നു. യോ വൈഭൂമാ തത് സുഖം – ഏറ്റവും വലിയതു തന്നെ സുഖം എന്നിങ്ങനെ ശ്രുതിവാക്യങ്ങളുണ്ട്. ആനന്ദസ്വരൂപമായ ബ്രഹ്മത്തിലിരിക്കുന്നവര്‍ക്ക് അജ്ഞാനവും അതില്‍ നിന്നുള്ള ദുഃഖമോ ഉണ്ടാകില്ല.

ശ്ലോകം 335

ബാഹ്യാനുസന്ധിഃ പരിവര്‍ദ്ധയേത് ഫലം

ദുര്‍വാസനാമേവ തതസ്തതോളധികാം

ജ്ഞാത്വാ വിവേകൈഃ പരിഹൃത്യ ബാഹ്യം

സ്വാത്മാനുസന്ധിം വിദധീത നിത്യം

ബാഹ്യവിഷയങ്ങളെപ്പറ്റിയുള്ള നിരന്തര ചിന്തനം അതിന്റെ ഫലമായ ദുര്‍വ്വാസനകളെ മേല്‍ക്കുമേല്‍ വര്‍ദ്ധിപ്പിക്കും. ഇത് മനസ്സിലാക്കി വിവേകം കൊണ്ട് ബാഹ്യ വസ്തുക്കളെ വെടിഞ്ഞ് നിരന്തരമായി ആത്മാനുസന്ധാനം ചെയ്യണം. ബാഹ്യവിഷയങ്ങളെ മാത്രം എല്ലായ്‌പോഴും ചിന്തിച്ചിരുന്നാല്‍ അതു മൂലമുണ്ടാകുന്ന ദുരിതം കൂടിക്കൂടി വരും.  

ദുര്‍വാസനകളെ പെരുപ്പിക്കുന്ന ദാരുണ ഫലങ്ങളായിരിക്കും ഉണ്ടാകുക. വിഷയങ്ങളില്‍ മുഴുകും തോറും ഉള്ളിലെ കെട്ടുകള്‍ മുറുകും. മനസ്സില്‍ വിക്ഷേപങ്ങള്‍ ഏറി വരികയും വാസനകളും ആഗ്രഹങ്ങളും വര്‍ദ്ധിക്കുകയും ചെയ്യും.  

ഇത് പുതിയ പുതിയ കര്‍മ്മങ്ങളിലേക്ക് ആഴ്‌ത്തും. പലപ്പോഴും സ്വയം തകര്‍ച്ചയ്‌ക്ക് തന്നെ കാരണമാകുന്നു. വിവേകമുള്ളവര്‍ക്ക് ഈ അപകടം തിരിച്ചറിയാന്‍ കഴിയും. അവര്‍ വിഷയചിന്ത വിട്ട് ആത്മാനുസന്ധാനത്തിലേക്ക് തിരിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

New Release

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)
World

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.