ന്യൂദല്‍ഹി: ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ വെച്ച് കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന് ദല്‍ഹിയില്‍ ഏറ്റുവാങ്ങും.
ശനിയാഴ്ച വെളുപ്പിന് ഇസ്രയേലില്‍ നിന്നെത്തുന്ന മൃതദേഹം ദല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കേന്ദ്രമന്ത്രി ഏറ്റുവാങ്ങുക. ഇസ്രയേലില്‍ നിന്നും വെള്ളിയാഴ്ച തന്നെ അയയ്ക്കുന്ന സൗമ്യയുടെ മൃതദേഹം ശനിയാഴ്ച വെളുപ്പിന് ദല്‍ഹി വിമാനത്താവളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇസ്രയേലില്‍ കെയര്‍ ടേക്കറായി കഴിഞ്ഞ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന സൗമ്യ സന്തോഷ് പൊടുന്നനെയുണ്ടായ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇടുക്കിയിലുള്ള ഭര്‍ത്താവുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടയിലായിരുന്നു റോക്കറ്റാക്രമണം.
കേന്ദ്രമന്ത്രി വി. മുരളീധരന് തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്: “ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ വെളുപ്പിന് ഡൽഹിയിലെത്തും. പ്രിയ സഹോദരിയുടെ മൃതദേഹം ഞാൻ നേരിട്ട് വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: