ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന പ്രകാരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവകള്‍ കൈമാറി തമിഴ് താരങ്ങള്‍. നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടിരൂപ നല്കി. താര സഹോദരങ്ങള്‍ നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.
തമിഴ് നടന് അജിത് 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ടിലേയ്ക്ക് കൈമാറി. സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ ഒരു കോടിരൂപയാണ് നല്‍കിയത്. ഭര്‍ത്താവ് വിശാഖനും ഭര്‍തൃപിതാവ് വണങ്കാമുടിക്കുമൊപ്പം സ്റ്റാലിനെ സന്ദര്‍ശിച്ച് ചെക്ക് കൈമാറി.
തമിഴ്നാട്ടിലെ ആശുപത്രി വികസനങ്ങള്ക്കായായിരിക്കും സംഭാവനകള്‍ വിനിയോഗിക്കുകയെന്ന് സ്റ്റാലിന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: