തിരുവനന്തപുരം :കേരളത്തിന്റെ ഓക്സിജൻ വിഹിതം കേന്ദ്രം വർധിപ്പിച്ചു. 150 മെട്രിക് ടണ്ണിൽ നിന്ന് 358 മെട്രിക് ടണ്ണായി ആണു വർധിപ്പിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ )യുടെയും ആവശ്യത്തിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
മെയ് 15 മുതൽ പുതിയ ഓക്സിജൻ വിഹിതം നൽകും. 30 മെട്രിക് ടൺ കഞ്ചിക്കോട് നിന്നും അധികം ഉത്പാടിപ്പിക്കും. ബല്ലേരി എൽ ഐഎൻ ഡിഇ യിൽ നിന്നും 25 മെട്രിക് ടൺ, ജംഷീപുർ എൽ ഐഎൻ ഡിഇ യിൽ നിന്നും മെട്രിക് ടൺ, റൗർക്കേല സ്റ്റീൽ പ്ലാന്റിൽ നിന്നും 50മെട്രിക് ടൺ,ബർണപ്പുർ സ്റ്റീൽ പ്ലാന്റിലെ ബഫർ സ്റ്റോക്കിൽ നിന്നും 100 മെട്രിക് ടൺ എന്നിങ്ങനെ ആണു അനുവദിച്ചത്. അധികം ആയി ഓക്സിജൻ അനുവദിച്ച കത്ത് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ. സഞ്ജയ് റോയ് ഹെൽത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: