Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓക്സിജന്‍ കരിഞ്ചന്തയില്‍ വിറ്റ വ്യവസായി നവനീത് കല്‍റയ്‌ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ദല്‍ഹി കോടതി; കല്‍റയ്‌ക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്

കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിറ്റ വ്യവസായി നവ്‌നീത് കല്‍റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇദ്ദേഹം ഇപ്പോഴും ഒളിവിലാണ്. ഇതിനിടെ കല്‍റയ്‌ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അദ്ദേഹം വിദേശത്തേക്ക് കടന്നേക്കാം എന്ന അഭ്യൂഹങ്ങളുള്ളതിനാലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 04:04 pm IST
inIndia

ന്യൂദല്‍ഹി: കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിറ്റ വ്യവസായി നവ്‌നീത് കല്‍റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇദ്ദേഹം ഇപ്പോഴും ഒളിവിലാണ്.  

ഇതിനിടെ കല്‍റയ്‌ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അദ്ദേഹം വിദേശത്തേക്ക് കടന്നേക്കാം എന്ന അഭ്യൂഹങ്ങളുള്ളതിനാലാണിത്.  

കഴിഞ്ഞ ദിവസം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുമിത് ദാസും ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ സംരക്ഷണം നല്‍കുന്നത് വിലക്കിയിരുന്നു. അതിന് ശേഷം കേസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സന്ദീപ് ഗാര്‍ഗ് മുമ്പാകെ പരിഗണനയ്‌ക്ക് വന്നു.  തുറന്നവിപണിയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വില്‍ക്കുന്നത് കരിഞ്ചന്തയല്ലെന്നും ഈ ഉല്‍പന്നത്തിന് സര്‍ക്കാര്‍ കൃത്യമായ വില്‍പനവില നിശ്ചയിച്ചിട്ടില്ലെന്നും കല്‍റയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് പഹ് വ വാദിച്ചു. 

ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കേസായതിനാല്‍, ദല്‍ഹി ജയിലുകളില്‍ ആള്‍ക്കൂട്ടം കുറയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കല്‍റ അങ്ങേയറ്റം സ്വാധീനമുള്ള ബിസിനസുകാരനായതിനാല്‍ അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ എതിര്‍ത്തു. കല്‍റയെ പോലീസ് കസ്റ്റഡിയില്‍ വേണെന്നും എങ്കിലേ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തതവരുത്താന്‍ സാധിക്കൂ എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.കേസ് കേട്ട ശേഷം കോടതി അന്തിമ വിധി പറയാന്‍ മാറ്റിവെച്ചു. അതേ സമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി റദ്ദാക്കി.  

രാജ്യതലസ്ഥാനത്തുള്ള നവ്‌നീത് കല്‍റയുടെ മൂന്നു റെസ്റ്റോറന്റുകള്‍ റെയ്ഡ് ചെയ്തപ്പോഴാണ് ഇദ്ദേഹം പൂഴ്‌ത്തിവെച്ച 524 ഓക്‌സിജന്‍ കൊണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തിയത്. ഇദ്ദേഹം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതായിരുന്നു ഈ കൊ1ണ്‍സെന്‍ട്രേറ്ററുകള്‍.  ഈ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പലര്‍ക്കായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ  ചര്‍ച്ച ചെയ്യുന്ന ശബ്ദരേഖയും ദല്‍ഹി പൊലീസ് കണ്ടെടുത്തിരുന്നു.  ദല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായപ്പോഴാണ് അവസരം മുതലാക്കിക്കൊണ്ട് നവ്നീത് കല്‍റയെപ്പോളുള്ളവര്‍ കൊള്ളലാഭം ഉണ്ടാക്കിയത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ 16,000 മുതല്‍ 22,000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍  50,000 മുതല്‍ 70,000 രൂപയ്‌ക്ക് വരെയാണ് വിറ്റിരുന്നത്.  

ഈ കേസില്‍ മാട്രിക്‌സ് സെല്ലുലാര്‍ സിഇഒ ഗൗരവ് ഖന്ന കൂട്ടുപ്രതിയാണെന്ന് പറയുന്നു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഇറക്കുമതിയുടെയും അത് ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതിന്റെയും മേല്‍നോട്ടം ഗൗരവ് ഖന്നക്കായിരുന്നുവെന്ന് പറയപ്പെടുന്നു. ഖന്ന ഉള്‍പ്പെടെയുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ ചെയ്തു.  

കല്‍റയുടെ ഉടമസ്ഥതയിലുള്ള ല്യൂട്ടെന്‍ ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഖാന്‍ ചാച്ച, ടൗണ്‍ ഹാള്‍ എന്നീ റസ്റ്റോറന്‍റുകളില്‍ നടത്തിയ റെയ്ഡുകളില്‍ 105 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പിടിച്ചെടുത്തു. കല്‍റയുടെ തന്നെ സൗത്ത് ദല്‍ഹിയിലെ ലോധി കോളനിയിലെ ബാറുള്‍പ്പെടെയുള്ള റസ്റ്റോറന്‍റില്‍ നിന്നും 419 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കണ്ടെത്തി.

മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നവ്‌നീത് കല്‍റ ഒളിവില്‍ കഴിയുകയാണ്.  കണ്ടെടുത്ത ശബ്ദരേഖയില്‍ ആര്‍ക്കൊക്കെയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ സംസാരിക്കുന്നത് കേള്‍ക്കാം. ഓക്‌സിജന്‍ ആവശ്യപ്പെട്ട് വരുന്ന പല ഫോണ്‍കാളുകള്‍ക്കും ‘ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്’ എന്ന് നവ്‌നീത് കല്‍റ മറുപടി പറയുന്നതായി കേള്‍ക്കാം. ‘എനിക്ക് രണ്ടു ലക്ഷം കാളുകള്‍ വരെ എടുക്കേണ്ടതായി വരുന്നുണ്ട്. എല്ലാവരോടും വ്യക്തിപരമായി ഉത്തരം പറയാന്‍ കഴിിയില്ല. ഏത് മോഡല്‍ ഓക്‌സിജന്‍ സിലിണ്ടറാണ് എന്നതിന് മറുപടി നല്‍കുന്ന ഈ സന്ദേശം ഞാന്‍ അയക്കുന്നുണ്ട്….ഖാന്‍മാര്‍ക്കറ്റിലെ ആളുകള്‍ക്ക് ആള് വീതം ഒരു മെഷീന്‍ (ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍) വച്ച് എനിക്ക് നല്‍കാന്‍ പറ്റും,’ നവ്‌നീത് കല്‍റ പറയുന്നതായി ശബ്ദരേഖയില്‍ കേള്‍ക്കാം.

വാട്‌സാപ് ഗ്രൂപ്പു വഴിയും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കുള്ള ഓര്‍ഡറുകള്‍ എടുത്തിരുന്നത്. 2020 ഒക്ടോബര്‍ മുതല്‍ നവ്‌നീത് കല്‍റ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്തിരുന്നു. 2021 ഫിബ്രവരിയോടെ ഡിമാന്‍റ് വര്‍ധിച്ചതോടെ ഇറക്കുമതി കൂട്ടി. ഇറക്കുമതി ചെയ്ത മെഷീനുകള്‍ വിവിധ റസ്‌റ്റോറന്റുകളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ചൈനയിലെ ഒരു കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ആണ് പിടികൂടിയത്. ഇതിന്റെ വില 16,000 മുതല്‍ 22,000 വരെയാണെങ്കിലും കല്‍റ ഇതിന് ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത് 50,000 മുതല്‍ 70,000 രൂപ വരെയാണ്. ചില മെഷീനുകളുടെ കപ്പാസിറ്റി അഞ്ച് ലിറ്റര്‍ വരെയാണെങ്കില്‍ മറ്റ് ചില മെഷീനുകള്‍ക്ക് ഒമ്പത് ലിറ്ററുകള്‍ വരെ കപ്പാസിറ്റിയുണ്ട്. അതേ സമയം ദല്‍ഹിയിലെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ക്രൈംബ്രാഞ്ചിന് കൈമാറി.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അന്തരീക്ഷ വായുവില്‍ നിന്നും ഓക്‌സിജനെ വേര്‍തിരിച്ച് രോഗിയ്‌ക്ക് മൂക്കിലെ കാനുലയിലൂടെ എത്തിച്ചു നല്‍കുന്ന യന്ത്രമാണ്. സാധാരണ അന്തരീക്ഷവായുവില്‍ 79ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനുമാണ് ഉണ്ടാവുക. എന്നാല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്ലഗ് ചെയ്താല്‍  95 ശതമാനം ഓക്‌സിജന്‍ വരെ രോഗിയ്‌ക്ക് ന്ല്‍കും. കോവിഡ് അതിവ്യാപനത്തില്‍ ഉഗ്രശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ ശ്വാസകോശങ്ങളെ നേരിട്ട് ബാധിച്ചുതുടങ്ങിയതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് വന്‍ ഡിമാന്‍റാണ്. 

Tags: delhicourtarrestaapജാമ്യംഅരവിന്ദ് കെജ്‌രിവാള്‍ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ഓക്സിജന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.