ന്യൂദല്‍ഹി: ആശുപത്രികളിലും വീടുകളിലും ചികിത്സയിലുള്ള രോഗികള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായ സാഹചര്യത്തില്‍, രാജ്യത്തെ ഓക്സിജന്‍ പ്ലാന്റുകളില്‍ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി ഊര്‍ജ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 73 പ്രധാനപ്പെട്ട ഓക്സിജന്‍ പ്ലാന്റുകളിലേക്കുള്ള വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി.
ഇത്തരം പ്ലാന്റുകളിലേക്കുള്ള വൈദ്യുതി വിതരണം ഊര്‍ജ മന്ത്രാലയത്തിലെ സെക്രട്ടറി തലത്തില്‍ ഓരോ ദിവസവും അവലോകനം ചെയ്യും. സംസ്ഥാനങ്ങളിലെ ഊര്‍ജ സെക്രട്ടറിമാര്‍, പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്പ്പറേഷന് എന്നിവരും ഓരോ കേന്ദ്രങ്ങളിലെയും സാഹചര്യങ്ങളടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ പങ്കെടുക്കുന്നു. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ പ്ലാന്റ് കണ്ട്രോള് റൂമിനും രൂപം നല്കി. ഓക്സിജന്‍ പ്ലാന്റുകളില്‍ 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കാനും, എന്തെങ്കിലും തടസ്സം നേരിടുന്ന പക്ഷം അത് അടിയന്തരമായി പരിഹരിക്കാനും
നടപടികള്‍ സ്വീകരിക്കുന്നു എന്നത് ഉറപ്പാക്കാന്‍ ഓക്സിജന്‍ പ്ലാന്റ് നോഡല്‍ ഓഫീസര്‍മാരുമായി കണ്ട്രോള് റൂം ബന്ധം പുലര്‍ത്തുന്നു. ഓക്സിജന്‍ പ്ലാന്റുകളിലേക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: