കോട്ടയം: സര്‍ക്കാര്‍ ഭൂമിയും പഞ്ചായത്ത് റോഡും കയ്യേറി സിഐടിയു ഓഫീസ് നിര്‍മ്മിച്ചു. പാറമ്പുഴയിലാണ് സംഭവം. പാറമ്പുഴയില്‍ ഇറഞ്ഞാല്‍തിരുവഞ്ചൂര്‍ റോഡിന് സമീപമാണ് കയ്യേറ്റം. സര്‍ക്കാരിന്റെ ഭൂമി മാത്രമല്ല വിജയപുരം ഗ്രാമപഞ്ചായത്തിന്റെ റോഡും കയ്യേറിയാണ് സിഐടിയു ഓഫീസ് നിര്‍മ്മിച്ചത്.
മുമ്പ് ഉപയോഗിച്ചിരുന്ന പഞ്ചായത്ത് റോഡ് ഇറഞ്ഞാല്‍തിരുവഞ്ചൂര്‍ റോഡ് വന്നതോടെ ആളുകള്‍ ഉപയോഗിക്കാതെയായി. ആള് സഞ്ചാരം കുറഞ്ഞതോടെ റോഡും സമീപത്തെ സര്‍ക്കാര്‍ ഭൂമിയും വളരെ ആസൂത്രിതമായാണ് കയ്യേറിയത്. ആദ്യം ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് സ്ഥലത്ത് സ്ഥാപിച്ച് ഇരിപ്പിടമുണ്ടാക്കി. പിന്നീട് പകിടകളി മത്സരമെന്ന വ്യാജേന മണ്ണിട്ട് തറ ചെറുതായി ഉയര്‍ത്തി. പ്ലാസ്റ്റിക്ക് പടുത ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചു. കുറെക്കാലം പകിടകളി നടന്നെങ്കിലും പതുക്കെ കൊടിനാട്ടി സിഐടിയു ഓഫീസാക്കി മാറ്റി.
സംഭവത്തില്‍ നാട്ടുകാര്‍ക്ക് വ്യാപക പ്രതിഷേധമാണുള്ളത്. പഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ എന്തെങ്കിലും ഓഫീസ് ഇവിടെ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമായ സ്ഥലസൗകര്യമുള്ള കെട്ടിടം ലഭിക്കാത്തതിനാല്‍ തിരുവഞ്ചൂരില്‍ നിന്നും അയര്‍ക്കുന്നത്തേക്ക് കൊണ്ടുപോയ കെഎസ്ഇബി ഓഫീസിന് ഈ സ്ഥലം വിട്ട് നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മെച്ചപ്പെട്ട ഓഫീസ് ലഭിച്ചാല്‍ പാറമ്പുഴ കേന്ദ്രമായി സബ്ബ് സ്റ്റേഷന് സ്ഥാപിക്കാമെന്ന് കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാറമ്പുഴ, തിരുവഞ്ചൂര്‍, നട്ടാശ്ശേരി പ്രദേശവാസികള്‍ക്ക് സബ്ബ് സ്റ്റേഷന് കൊണ്ട് ഏറെ ഗുണം ലഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: