Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാള്‍ വഴികള്‍

വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലുടെ പൊതുപ്രവര്‍ത്തനത്തിലേക്ക്. പി. കൃഷ്ണപിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കമ്യുണിസ്റ്റു പ്രസ്ഥാനങ്ങളില്‍ സജീവമായി. ട്രേഡ് യുണിയന്‍- കര്‍ഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷക സംഘം പ്രസിഡന്റായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 08:26 am IST
in Kerala

ആലപ്പുഴ പട്ടണക്കാട് കളത്തിപറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും മകളായി ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും, ചേര്‍ത്തല ഇംഗ്‌ളീഷ് സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും, സെന്റ്‌തേരാസാസിലും ബിരുദ പഠനം. തിരുവനന്തപുരം ഗവ. ലോകോളേജില്‍ നിയമ ബിരുദം.

വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലുടെ പൊതുപ്രവര്‍ത്തനത്തിലേക്ക്. പി. കൃഷ്ണപിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കമ്യുണിസ്റ്റു പ്രസ്ഥാനങ്ങളില്‍ സജീവമായി. ട്രേഡ് യുണിയന്‍- കര്‍ഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷക സംഘം പ്രസിഡന്റായി.

1952ലും 54 ലും തിരു-കൊച്ചി നിയമസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1957ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യുണിസ്റ്റു മന്ത്രി സഭയില്‍ റവന്യു മന്ത്രിയായി. വിവാദമായ കാര്‍ഷിക പരിഷ്‌ക്കരണ നിയമം പാസ്സാക്കി.  

പ്രമുഖ നേതാവും മന്ത്രിയുമായ ടി.വി. തോമസുമായി വിവാഹം. 1964 ലെ പാര്‍ട്ടി വിഭജനത്തെ തുടര്‍ന്ന് ഗൗരിയമ്മ പുതുതായി രൂപികരിച്ച സിപിഎമ്മിലേക്ക്. ഭര്‍ത്താവ് ടി.വി. തോമസ് സിപിഐയില്‍ തുടര്‍ന്നു.

1967, 80, 87കളില്‍ ഇടതുപക്ഷ മന്ത്രിസഭകളില്‍ അംഗമായി. റവന്യു, ഭക്ഷ്യം, വ്യവസായം, നീതിന്യായം, സാമുഹ്യവികസനം, മില്‍മ, കയര്‍, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

വനിതാകമ്മഷന്‍ നിയമവും, അഴിമതി നിരോധന നിയമവും പാസ്സാക്കി. ഭൂപരിഷ്‌ക്കരണ നിയമം, സംവരണ സംരക്ഷണ നിയമം, കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന നിയമം, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവ ഗൗരിയമ്മയുടെ ശ്രമഫലമായുണ്ടായതാണ്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ചികിത്സയ്‌ക്ക് പോയ കാലയളവില്‍ ഗൗരിയമ്മ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട്.

സിപിഎം സെക്രട്ടിയേറ്റംഗമായിരുന്ന ഗൗരിയമ്മയെ 1994ല്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രൂപികരിച്ചു. ജെഎസ്എസ്, യുഡിഎഫിന്റെ ഭാഗമായി. 2001ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ക്യഷി മന്ത്രിയായി. 1977ലും 2006ലും ഒഴികെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു.

മണിക്കൂറുകള്‍ കൊണ്ട് ജില്ലാ രൂപീകരണം

ആലപ്പുഴ ജില്ലാ രൂപീകരണത്തിന് ഗൗരിയമ്മക്ക് വേണ്ടിവന്നത് മണിക്കൂറുകള്‍ മാത്രം. ഗൗരിയമ്മ റവന്യു മന്ത്രിയായിരുന്ന 1957 ലാണ് ആലപ്പുഴ ജില്ല രൂപികരിച്ചത്. ക്യത്യമായി പറഞ്ഞാല്‍ ഓഗസ്‌ററ് 17, (ചിങ്ങം 1 ന്). ജില്ലാ രൂപീകരണ ഉത്തരവിലെ കയ്യൊപ്പ് ഗൗരിയമ്മയുടെതാണ്.  

അന്ന് വരുമാനം കുടുതലുള്ള തിരുവല്ല താലുക്കിനെ ആലപ്പുഴയോട് ചേര്‍ക്കാന്‍ ശക്തമായി വാദിച്ചത് ഗൗരിയമ്മയായിരുന്നു. കുട്ടനാട് താലുക്കിലെ കുറച്ചുഭാഗങ്ങളെ കോട്ടയം ജില്ലയോട് ചേര്‍ക്കണമെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. എന്നാല്‍ ആ ആവശ്യങ്ങള്‍ എല്ലാം ഗൗരിയമ്മ തള്ളി പൂര്‍ണമായി കുട്ടനാടിനെ  ആലപ്പുഴയോട് ചേര്‍ക്കുകയായിരുന്നു. പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ തിരുവല്ല അതിനോടപ്പമായി.

ജില്ല രൂപീകരിക്കാന്‍ ഇഎംഎസ് മന്ത്രിസഭ തിരുമാനിച്ചിരുന്നു. ആലപ്പുഴ ജില്ലാ ഉദ്ധാരണ സമിതി ചെയര്‍മാന്‍ കെപി രാമചന്ദ്രന്‍നായരും കണ്‍വീനര്‍ എസ്. വീരയ്യ റെഡ്യാരും ഗൗരിയമ്മക്ക് സെക്രട്ടറിയേറ്റില്‍ നിവേദനം നല്‍കി. ഇവരോട് വൈകിട്ട് വന്ന് കാണാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വൈകിട്ട് നിവേദകസംഘം എത്തിയപ്പോഴേക്ക് ജില്ലാ രൂപീകരണത്തിന്റെ ഉത്തരവില്‍ ഗൗരിയമ്മ ഒപ്പിട്ടിരുന്നു. ഇതായിരുന്നു ഗൗരിയമ്മ. ചെയ്യേണ്ട ജോലി വളരെ പെട്ടെന്ന് ചെയ്യും.

തനിക്ക് മെയ്യ്‌വഴക്കവും പോളിഷും ഇല്ല

ഇന്നത്തെ രാഷ്‌ട്രിയക്കാരുടെ പോലെ മെയ്യ്‌വഴക്കവും, പോളിഷും ഒന്നും തനിക്ക് ഇല്ലെന്ന് ഗൗരിയമ്മ തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു.  

എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് തനിക്കുള്ളത്. വെറും പരുപരുത്ത സ്വഭാവം. ഇത് തനിക്ക് ഒത്തിരി ശത്രുക്കളെയും, മിത്രങ്ങളെയും ഉണ്ടാക്കിയിട്ടുണ്ട്. ഒരുപാടുപേര്‍  എന്നെ സനേഹിക്കുകയും, വെറുക്കുകയും ചെയ്യുന്നുണ്ട്.

മന്ത്രിയായിരുന്നപ്പോള്‍ താന്‍ രാഷ്‌ട്രിയത്തിനതീതമായാണ് പ്രവര്‍ത്തിച്ചിട്ടുളളത്. നീതിക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുണ്ടെന്നാണ് തന്റെ വിശ്വസമെന്നും ഗൗരിയമ്മ എപ്പോഴും പറയുമായിരുന്നു.

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കും കൂട്ടായും മന്ത്രിസഭകള്‍ ഉണ്ടാക്കി. നിയമസഭാ ചട്ടങ്ങളിലും നിയമസഭാനടത്തിപ്പിലും പല മാറ്റങ്ങളും വന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുപോലും ആദ്യകാലത്തെ ആദര്‍ശജിവിതവും, മൂല്യബോധവും കൈമോശം വന്നിരിക്കുന്നു.

ജനാധിപത്യം വളര്‍ന്ന് വളര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നാവടക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളിലേക്ക് കമ്മ്യുണിസ്റ്റു പാര്‍ട്ടി നീങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആത്മകഥയില്‍ പറയുന്നു.

ജനാധിപത്യപ്രക്രിയയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. പിടിച്ചുപറി, മോഷണം, സ്വത്തുണ്ടാക്കല്‍, ഭീകരപ്രവര്‍ത്തനം, കൊലപാതകങ്ങള്‍, സ്ത്രീപീഡനവും, അഴിമതിയും വളരുന്നു. മറ്റു പാര്‍ട്ടികളുടെ ജനാധിപത്യാവകാശങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ ഭരണക്കാര്‍ നടത്തുന്നു.

ആഗ്രഹിക്കാത്ത വിജയം സഹിക്കുമോ?

സിപിഎമ്മില്‍ നിന്നും പുറന്തള്ളിയ ശേഷം ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്ക് അമ്പരിപ്പിക്കുന്ന പരാജയം നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നതായി ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി അവര്‍ പരിശ്രമിക്കുകയും ചെയ്തു. ഉപദ്രവിക്കാവുന്നത്ര ഉപദ്രവിച്ചു.

പാര്‍ട്ടി വിട്ടശേഷം അരൂരില്‍ മത്സരിച്ചപ്പോള്‍ കെട്ടിവെച്ച കാശ് തരികയില്ലെന്ന് സിപിഎം സ്റ്റേറ്റ് സെന്റര്‍ പ്രതിഞ്ജ എടുത്തു. എന്നാല്‍ താന്‍ സിപിഎമ്മിന്റെ കൂടെ നിന്ന കാലത്തേക്കാള്‍ ഇരട്ടി വോട്ട് നേടിയാണ് ജയിച്ചത്.

പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളിയാല്‍ അവര്‍ പിന്നെ ജീവിച്ചിരുന്നുകുടാ എന്നാണ് പാര്‍ട്ടി സ്വകരിച്ചുവന്നിരുന്ന തത്വം. എന്റെ കാര്യത്തിലും അവര്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ? പിന്നീടിങ്ങോട്ട് വൈരാഗ്യത്തിന്റെ നാളുകളായിരുന്നു.

ഇടത് ഭരണത്തില്‍ അസംബ്‌ളിയില്‍ സംസാരിക്കാന്‍ ഒരു മിനിട്ട് സമയമേ അനുവദിച്ചിരുന്നുള്ളു. താമസസൗകര്യം പോലും തന്നില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍ തന്റെ പാര്‍ട്ടിയായ ജെഎസ്എസിനെ അംഗീകരിച്ചിട്ടും സിപിഎമ്മിന് ആ ഉത്തരവ് ബാധകമല്ലായിരുന്നു.

റോഡിന് വീതികൂട്ടാനെന്ന പേരില്‍ ജെഎസ്എസിന്റെ പാര്‍ട്ടി ഓഫീസ് പൊളിച്ചുകളഞ്ഞു. തന്റെ മണ്ഡലത്തിന്റെ വികസനത്തിന് പണം നല്‍കാതെ വിഷമിപ്പിച്ചു.

ആദ്യകാലത്ത് കമ്യുണിസ്റ്റുകള്‍ക്കുണ്ടായിരുന്ന ആദര്‍ശ ജീവിതവും മൂല്യബോധവും ഇന്നില്ലെന്ന് ഗൗരിയമ്മ ആത്മകഥയില്‍ പറയുന്നു. 1996ല്‍ ജനാധിപത്യ സംരക്ഷണ സമതിയുടെ സ്ഥാനാര്‍ത്ഥിയായി അരുരില്‍ മത്സരിച്ച് ഉന്നത വിജയം നേടി. നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിച്ചെങ്കിലും അത് സിപിഎമ്മുകാര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. രണ്ടാം സമ്മേളനത്തോടെ ഗൗരിയമ്മയുടെ ഇരിപ്പടം പിന്‍ബഞ്ചിലേക്ക് മാറ്റി. ഒരു എംഎല്‍എ മാത്രമേയുള്ളുവെന്നായിരുന്നു അതിന് പറഞ്ഞ ന്യായം. വിവാദം തണുപ്പിക്കാന്‍ ആര്‍. ബാലക്യഷ്ണപിള്ളയെയും പിന്നിലേക്ക് മാറ്റി.

Tags: രാഷ്ട്രീയംഅന്തരിച്ചുഗൗരിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ അന്തരിച്ചു

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.