മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കുറച്ച് ദിവസങ്ങളായി താന്‍ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാന്‍ തീരുമാനിച്ച സമയമായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ടെസ്റ്റ് ചെയ്യുകയും, കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.
വൈറസ് തന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇപ്പോഴെനിക്കറിയാം താനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാമെന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: