കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1317 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയാറാക്കിയ 3113 കിടക്കകളില്‍ 1796 പേര് നിലവില്‍ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി ജില്ലയില്‍ 567 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 888 കിടക്കള്‍ ഒഴിവുണ്ട്. ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്റ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 21 പേര് ചികിത്സയിലുണ്ട്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 14 പേര് ചികിത്സയിലുണ്ട് . ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളില്‍ 606 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 465 പേര് ചികിത്സയിലാണ്. ഓക്സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 141 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
കൊവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായി 1052 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 764 പേര് ചികിത്സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 288 കിടക്കകളും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: