ലാഹോര്‍: ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ ലാഹോറില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്രയില്‍ പങ്കെടുത്തതില്‍ ആശങ്ക. പ്രചാകനായ നബിയുടെ മരുമകന് ഇമാം അലിയുടെ ഓര്‍മ്മപുതുക്കലുമായി ബന്ധപ്പെട്ടായിരുന്നു ഈ ദുഖാചരണഘോഷയാത്രാച്ചടങ്ങ്.
പലരും മുഖംമൂടി ധരിക്കാതെയാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഇതോടെ കോവിഡ് വീണ്ടും ആയിരങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് പാകിസ്ഥാന് സര്‍ക്കാര്‍. നബി പ്രവാചകന്റെ മരുകമന്‍ ഇമാം അലിയുടെ ഓര്‍മ്മപുതുക്കലുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്ര ഉപേക്ഷിക്കമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ പാക്സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചാണ് ലാഹോറിലെ ഘോഷയാത്ര നടന്നത്.
എണ്ണായിരം മുതല്‍ പതിനായിരം പേര് വരെ ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. “എനിക്ക് ഓര്‍മ്മവെച്ച നാള് മുതല്‍ എല്ലാ വര്‍ഷവും ഞാന്‍ ഈ ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. പലകാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഷിയാകളുടെ ഈ ദുഖാചരണച്ചടങ്ങ് മുടക്കാന്‍ ശ്രമിക്കുകയായിരുന്നു.,”- 28 കാരനായ അലി കാസ്മി പറയുന്നു.
പാകിസ്ഥാനില്‍ മൊത്തം ജനസംഖ്യയില്‍ 20 ശതമാനം പേര് ഷിയാകളാണ്. പാകിസ്ഥാനില്‍ ഉടനീളം ചെറുതും വലുതമായ നഗരങ്ങളില്‍ ഇതുപോലുള്ള ചെറുതും വലുതുമായ ദുഖാചരണ മതഘോഷയാത്രകള്‍ നടന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലായ പാകിസ്ഥാന് അതില്‍ നിന്നും രക്ഷപ്പെടാന്‍ കഠിനപ്രയത്നം നടത്തിവരികയാണ്. എട്ട് ലക്ഷം പേരാണ് രോഗബാധിതര്‍. 18,000 പേര് കോവിഡ് മൂന്നാംതരംഗത്തില്‍ മാത്രം മരിച്ചു. 22 കോടി വരുന്ന ജനങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രമേ ഇവിടെ വാക്സിന് സ്വീകരിച്ചിട്ടുള്ളൂ.
ഈയിടെ തെഹ്റീക് ഇ ലബായ്ക് പാകിസ്ഥാന് (ടിഎല്‍പി) വിഭാഗത്തില്‍പ്പെട്ട മതമൗലികവാദികള്‍ പാകിസ്ഥാനിലെ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ അക്രമസമരം ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു. ഇതിന് ശേഷം മതപരമായ കൂടിച്ചേരലുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ് പാക് സര്‍ക്കാര്‍. റമദാന് മാസത്തില്‍ എല്ലാ ദിവസവും പള്ളികള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ സാമൂഹ്യ അകലം പാലിക്കാതെയും മുഖംമൂടി ധരിക്കാതെയും ആയിരങ്ങളാണ് രാത്രികാല മതപ്രാര്‍ത്ഥനകളില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: