ചെന്നൈ: പ്രമുഖ തമിഴ് വാര്‍ത്താ വെബ്സൈറ്റ് സവുക്കിന്റെ ഉടമ സവുക്ക് ശങ്കറിന്റെ പരിഹാസ ട്വീറ്റിന് മറുപടിയുമായി ബിജെപി തമിഴ്നാട് ഉപാധ്യക്ഷന്‍ അണ്ണാമലൈ. അടുത്ത അഞ്ചുവര്‍ഷം തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപി മാറ്റമുണ്ടാക്കിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ പരിഹസിച്ച് സവുക്ക് ശങ്കര്‍ നടത്തിയ പരിഹാസത്തിന് ട്വീറ്റിലൂടെ മറുപടി നല്‍കുകയായിരുന്നു അദേഹം.
2026 വരെ ഞാന്‍ നിങ്ങള്‍ക്ക് മറുപടി നല്‍കില്ല. നിങ്ങള്‍ ഒരു തിരക്കുള്ള ആളാണ്, ഞാന്‍ സമൂഹത്തില്‍ ഒരു വലിയ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ഒരു സാധാരണ മനുഷ്യനും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപി തമിഴ്നാട്ടില്‍ മാറ്റം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞാന്‍ എന്റെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കും അണ്ണാമലൈ ട്വീറ്റ് ചെയ്തു.
ഡിഎംകെയുടെ സിറ്റിംഗ് സീറ്റായ അരവക്കുറിച്ചിയില്‍ മത്സരിച്ച് അണ്ണാദുരൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എഡിഎംകെയുടെ പിളര്‍പ്പിനെ തുടര്‍ന്ന് ഡിഎംകെയില്‍ എത്തിയ സെന്തില്‍ ബാലാജി 35693 വോട്ടിന് 2019 ല്‍ ഇവിടെ നിന്ന് ജയിച്ചു. എഡിഎംകെയുടെ സെന്തില്‍ നാഥന് അന്ന് 59,000 വോട്ടുകള്‍ നേടി ഇവിടെ രണ്ടാമത് എത്തിയിരുന്നു. ഇത്തവണ ബിജെപിക്ക മത്സരിക്കാനായി ലഭിച്ച സീറ്റില്‍ 68000 ല്‍ അധികം വോട്ടുകള്‍ അണ്ണാമലൈയ്ക്ക് നേടാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: