ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ തരംഗത്തില്‍ വീണത് എഐഎഡിഎംകെയുടെ എട്ടോളം മന്ത്രിമാര്‍. അതേ സമയം മുഖ്യമന്ത്രി പളനിസ്വാമി തിളക്കമാര്‍ന്ന ജയം നേടിയപ്പോള്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കഷ്ടിച്ച്് ജയിച്ചുകയറി.
അഞ്ച് തവണ എംഎല്‍എയും സീനിയര്‍ എഐഎഡിഎംകെ മന്ത്രിയുമായ ഡി. ജയകുമാര്‍, മന്ത്രിമാരായ ബെഞ്ചമിന്‍, ആര്. പാണ്ഡ്യരാജന്, സി വെ ഷണ്മുഖം, രാജേന്ദ്ര ബാലാജി, കെ.സി. വീരമണി, വെള്ളമാണ്ഡി നടരാജന് എന്നിവര്‍ സിറ്റിംഗ് സീറ്റില്‍ തോറ്റു. മുന്‍ ചെന്നൈ മേയര്‍ എസ്. ദുരൈസ്വാമി, മുന്‍ മന്ത്രിമാരാ ഗോകുല ഇന്ദിര, പി. വളര്‍മതി എന്നിവരും തോറ്റു. ശങ്കരന് കോവില്‍ മണ്ഡലത്തില്‍ എ ഐഎഡിഎംകെ മന്ത്രിയായിരുന്ന രാജലക്ഷ്മി വി തോറ്റു. ഡിഎംകെ നേതാവ് ഇ രാജയാണ് രാജലക്ഷ്മിയെ തോല്പിച്ചത്.
അതേ സമയം മുഖ്യമന്ത്രി കെ. പളനിസ്വാമി, മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി, സ്പീക്കര്‍ പി. ധനപാല്‍ എന്നിവര്‍ ജയിച്ചു കയറി. എടപ്പാടി മണ്ഡലത്തില്‍ നിന്നും പളനിസ്വാമി തിളക്കമാര്‍ന്ന ജയം നേടി. ഡിഎംകെയുടെ സമ്പത്ത് കുമാറിനെ 26,629 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പനീര്‍ശെല്‍വം ബോഡിനായ്ക്കനര് മണ്ഡലത്തില്‍ നിന്നും കഷ്ടിച്ചാണ് ജയിച്ചുകയറിയത്. ഭൂരിപക്ഷം വെറും 3944 വോട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: