കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനത്തോട് അടുക്കവേ ആദ്യ വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്. കോഴിക്കോട് പേരാമ്പ്രയില്‍ നിന്നും 5031 വോട്ടുകള്‍ക്കാണ് സിപിഎം മുന്‍ജില്ലാ സെക്രട്ടറി കൂടിയായ ടി.പി.രാമകൃഷ്ണന് വിജയിച്ചത്.
35,728 വോട്ടുകളാണ് ടി.പി. രാമകൃഷ്ണന് നേടിയത്. കഴിഞ്ഞ തവണ നാലായിരത്തോളം വോട്ടുകള്‍ക്കാണ് ടി.പി. രാമകൃഷ്ണന് വിജയിച്ചത്. എങ്കില്‍ ഇത്തവണ ആയിരത്തിലധികം വോട്ടുകളാണ് നേടിയത്.
ഇത് കൂടാതെ ഉടുമ്പന്‍ചോലയില്‍ എം.എം. മണി 20,000ല്‍ അധികം വോട്ടുകള്‍ക്ക് വിജയം ഉറപ്പിച്ചു കഴിഞ്ഞു. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എം.എം. മണിക്ക് കഴിഞ്ഞു. എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 25,793 ത്തിന്റെ ഭൂരിപക്ഷത്തില്‍ എം.എം. മണി വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
എന്നാല്‍ 20,000ല്‍ അധികം വോട്ടില്‍ താന്‍ തോല്ക്കുകയാണെങ്കില് തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഗസ്തി പ്രഖ്യാപിച്ചിരുന്നു. പരാജയം വ്യക്തിപരമല്ല മൊട്ടയടിക്കരുതെന്നും എം.എം. മണി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: