ചെന്നൈ: തമിഴ്നാട്ടില്‍ ഇക്കുറി ബിജെപി അഞ്ച് സീറ്റുകളില്‍ മുന്നേറുന്നു. ബിജെപിയ്ക്ക് വേണ്ടി അവിടെ പുതിയ സമരമുഖം തുറന്ന സംസ്ഥാന അധ്യക്ഷനായ എല്‍. മുരുകന് ധാരാപുരത്ത് മുന്നിട്ട് നില്‍ക്കുകയാണ്. ഇവിടെ ഡിഎംകെയുടെ കായല്വിഴിയെയാണ് പിന്നിലാക്കിയത്.
തൗസന്റ് ലൈറ്റ്സില് ബിജെപിയുടെ പ്രതീക്ഷയായിരുന്ന സ്ഥാനാര്‍ത്ഥിയായ നടി ഖുശ്ബു പിന്നിലാണ്. ഇവിടെ ഡിഎംകെയുടെ ഏഴിലനാണ് മുന്നില്‍.
ഉദഗമണ്ഡലത്തില്‍ ബിജെപിയുടെ ഭോജരാജന് മുന്നിലാണ്. ഇവിടെ കോണ്‍ഗ്രസിന്റെ ഗണേഷിനെയാണ് പിന്നിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: