കൊച്ചി: ഉണ്ണി മുകുന്ദന്റെ ഹനുമാന് ജയന്തി പോസ്റ്റിനെ ചോദ്യം ചെയ്ത് വിവാദമുയര്‍ത്തിയ സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം. വിവാദത്തില്‍ രാവിലെ ഖേദവും രാത്രിയില്‍ വെല്ലുവിളിയും ഉയര്‍ത്തിയ ശേഷമാണ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്.
ചേട്ടാ… നമ്മള് ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം… ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!’ എന്നാണ് ഉണ്ണി സന്തോഷിന് ഫേസ്ബുക്കില്‍ നല്കിയ മറുപടി. ഇതോടെ നെറ്റിസണ്‍സ് ഉണ്ണിക്ക് പൂര്‍ണപിന്തുണയുമായി രംഗത്തെത്തി. കമന്റിന് വിയോജിച്ച് നൂറുകണക്കിന് ആള്‍ക്കാള്‍ എത്തിയതോടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വിഷയത്തില്‍ സന്തോഷ് കീഴാറ്റൂര്‍ ഖേദപ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഉണ്ണിമുകുന്ദനെതിരെ വെല്ലുവിളിയും ഉയര്‍ത്തി. ഇതോടെ കീഴറാറ്റൂരിനെതിരെ നെറ്റിസണ്‍സ് ഒന്നടങ്കം രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനമാണ് കീഴാറ്റൂരിനെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് ഇന്നു അദേഹത്തിന്റെ പേജ് അപ്രത്യക്ഷമാകുകയായിരുന്നു.
ഉണ്ണി മുകുന്ദനെതിരെ ഇന്നലെ രാത്രിയില്‍ സന്തോഷ് കീഴാറ്റൂര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്:
യാഥാര്‍ത്ഥ ദൈവ വിശ്വാസികളേ മാപ്പ്
ഞാന്‍ ഒരിക്കലും വിശ്വാസത്തിന് എതിരല്ല
ആരുടെ’ വിശ്വാസത്തിനെയും നിന്ദിക്കുകയും ഇല്ല
ഉണ്ണീമുകുന്ദാ ….
താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടതിന്റെ പേരില്‍ രണ്ട് ദിവസമായി ഞാന്‍ ക്രൂശിക്കപ്പെടുകയാണ്
പ്രായമായ എന്റെ അച്ഛനെയും അമ്മയെയും തെറി പറയുകയാണ് താങ്കളെ സ്നേഹിക്കുന്നവര്‍
എന്നെ ഫോണില്‍ വിളിച്ച് കൊല്ലും,കൈയ്യും,കാലും വെട്ടും എന്നൊക്കെയാ പറയുന്നത്
എന്നെ
ഇല്ലാതാക്കിയാല്‍
നിങ്ങളുടെ ദൈവ വിശ്വാസികളായ
സുഹൃത്തുക്കള്‍ക്ക്
പുണ്യം
കിട്ടുമെങ്കില്‍
ചെയ്തോളൂ
എടോ ഉണ്ണിമുകുന്ദാ …താങ്കളുടെ അച്ഛനും അമ്മയ്ക്കും പ്രായമായില്ലെ…എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും
പിന്നെ’
ഞാനില്ലാതായാല്‍ അവര്‍ പട്ടിണിയാവും
താങ്കളെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന നടനല്ല ഞാന്‍
സാധാ നടനാ…
ഞാന്‍ നല്ല ദൈവ വിശ്വാസിയാ ഉണ്ണീമുകുന്ദാ
യഥാര്‍ത്ഥ ദൈവ വിശ്വാസി
കമ്മ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്
എന്റെ കുടുംബവും
ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്..
ഉണ്ണിമുകുന്താ…ഓക്സിജന്‍ കിട്ടാതെ ഇന്ത്യയില്‍ ആളുകള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക് സയന്‍സിലാ ഇപ്പോ വിശ്വാസം
എന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ…
NB:താങ്കളുടെ സുഹുത്തുക്കള്‍ വന്ന് ചീതത പറഞ്ഞാല്‍ ഞാന്‍ ഈ പോസ്റ്റ് മുക്കും
കാരണം
ചീത്ത കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ല
എന്റെ FB
ഞാന്‍ പൈസക്കൊടുത്ത് ചാര്‍ജ്’ ചെയ്യുന്നതല്ലെ
അതു കൊണ്ടാണ്
ഉണ്ണിയുടെ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: