Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ കാര്‍ഷികബില്ലിന് എതിരെ സമരം ചെയ്യാന്‍ മുമ്പില്‍; മികച്ച താങ്ങുവിലയുമില്ല, സംഭരിച്ച നെല്ലിന് പണവുമില്ല; കേരളത്തില്‍ നെല്‍കര്‍ഷകര്‍ വലയുന്നു

പഞ്ചാബിലും ഹരിയാനയിലും സംഭരിച്ച വിളയുടെ തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം അക്ഷരാര്‍ത്ഥത്തിലാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഗോതമ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം 9,000 കോടി രൂപയാണ് അതേ സമയം ഉല്‍പാദനച്ചെലവിന് ആനുപാതികമായി മികച്ച താങ്ങുവില കിട്ടാതെ, സംഭരിച്ച നെല്ലിന് കൃത്യസമയത്ത് പണം ലഭിക്കാതെ കേരളത്തിലെ നെല്‍ക‍ര്‍ഷകര്‍ വലയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 06:59 pm IST
inKerala

തിരുവനന്തപുരം: ഉല്‍പാദനച്ചെലവിന് ആനുപാതികമായി മികച്ച താങ്ങുവിലയുമില്ല, സംഭരിച്ച നെല്ലിന് കൃത്യസമയത്ത് പണം വിതരണം ചെയ്യുന്നുമില്ല- ഈ രണ്ട് പ്രശ്‌നങ്ങളില്‍ കുരുങ്ങി വലയുകയാണ് കേരളത്തിലെ നെല്‍കൃഷിക്കാര്‍. അതേ സമയം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ മോദിയുടെ കാര്‍ഷികബില്ലിനെതിരെ സമരം ചെയ്യാന്‍ മുമ്പിലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. എന്തിനും ഏതിനും മോദിയെ എതിര്‍ക്കുക എന്ന അജണ്ടയുള്ള ഇവര്‍ ദില്ലിയില്‍ പോലുമെത്തി അവിടെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒപ്പമിരുന്ന് കാര്‍ഷികബില്ലിനെതിരെ തകര്‍ത്ത് സമരം ചെയ്തു.  

പഞ്ചാബിലും ഹരിയാനയിലും സംഭരിച്ച വിളയുടെ തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം അക്ഷരാര്‍ത്ഥത്തിലാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഗോതമ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം 9,000 കോടി രൂപയാണ് ഇരുസംസ്ഥാനങ്ങളിലെയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. ഈ സാഹചര്യമുള്ളപ്പോഴാണ് കേരളത്തിലെ നെല്‍കൃഷിക്കാര്‍ ഇടനിലക്കാരുടെ പിഴിയലിനും സംസ്ഥാനസര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളിലും കുടുങ്ങി അനിശ്ചിതത്വത്തിലാകുന്നത്.

ഇക്കുറി നെല്ലിന്റെ രണ്ടാംവിളക്കാലത്ത് സംഭരണത്തിലെ മെല്ലെപ്പോക്കും വില വിതരണത്തിലെ കാലതാമസവുമാണ് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. പാടങ്ങള്‍ നിലനിര്‍ത്തി കേരളത്തിന് ഭക്ഷ്യസുരക്ഷയൊരുക്കുന്ന നെല്‍കൃഷിക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വലയുകയാണ്.

മോദിയുടെ കാര്‍ഷികബില്ലിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ കേരളബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ലിന്റെ താങ്ങുവില 27.48 രൂപയില്‍ നിന്നും 28 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇക്കുറി രണ്ടാം വിളയ്‌ക്കും വര്‍ധിപ്പിച്ച തുക നല്‍കിയിട്ടില്ല. പകരം 27.48 രൂപയ്‌ക്ക് തന്നെയാണ് സംഭരണം നടന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രം താങ്ങുവിലയായി നല്‍കുന്നതാണ്. ബാക്കി വരുന്ന 8.80 രൂപ മാത്രമാണ് സംസ്ഥാനത്തിന്റെ സഹായവില. ബജറ്റ് പ്രകാരം കര്‍ഷകന് പുതുക്കിയ 28 രൂപ വീതമാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത് വരെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

കഴിഞ്ഞ ഒന്നാംവിളയില്‍ നെല്ല് സംഭരണത്തില്‍ സ്വകാര്യമില്ലുടമകളെ ഒഴിവാക്കി സഹകരണസംഘങ്ങള്‍ വഴി നെല്ലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വിജയിച്ചില്ല. പകരം വീണ്ടും സ്വകാര്യ നെല്ലുടമകള്‍ തന്നെയാണ് നെല്ല് സംഭരിച്ചത്. സഹകരണസംഘങ്ങള്‍ക്ക് ആലപ്പുഴ കുട്ടനാട് പോലുള്ള പ്രദേശത്ത് നെല്ല് സംഭരണത്തിന് വേണ്ടത്ര സംവിധാനങ്ങളില്ല. സംഘങ്ങള്‍ക്ക് സ്വന്തമായി ഗോഡൗണുകളുമില്ല.

പൊതുവിപണിയിലേക്ക് നെല്ലെത്തിച്ച് കുറഞ്ഞ വിലയ്‌ക്ക് വാങ്ങി ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാന്‍ സപ്ലൈകോയ്‌ക്ക് ആവുന്നില്ല. നെല്ലെടുപ്പിന് ലോറിയെത്തിയില്ല, ആവശ്യത്തിന് കയറ്റിറക്ക് തൊഴിലാളികളില്ല, നെല്ലില്‍ കലര്‍പ്പുണ്ട് എന്നീ കാരണങ്ങള്‍ പറഞ്ഞ് സംഭരണം വൈകിക്കുകയാണ് ഈ ഇടനിലക്കാരുടെ പ്രധാന ജോലി. ഇങ്ങിനെ പലവിധ പ്രശ്‌നങ്ങളില്‍ കുരുങ്ങി അടുത്ത ഒന്നാംവിളയ്‌ക്കുള്ള കൃഷിപ്പണികള്‍ തന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ഭീഷണിയിലാണ് പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലയിലെ നെല്‍കര്‍ഷകര്‍.

Tags: കര്‍ഷകര്‍നരേന്ദ്രമോദിനെല്‍കര്‍ഷകര്‍Paddyമോഡികര്‍ഷക സമരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.