തിരുവനന്തപുരം: സിപിഎം കൗണ്‍ലിസറുടേയും നേതാവിന്റേയും മരുന്ന് കടയ്‌ക്കു ലാഭം ഉണ്ടാക്കാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടെത്തി പൂട്ടിച്ചത് ക്യാന്‍സര്‍ രോഗികള്‍ അടക്കം പാവങ്ങളുടെ ആശ്രയമായ ഡ്രഗ് ഹൗസ്. ക്യാന്‍സറിനടക്കം ഉള്ളതടക്കം തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥലമാണ് എസ്എടി ഡ്രഗ് ഹൗസ്. മെഡിക്കല്‍ കോളേജിനുള്ളിലെ സഹകരണ പ്രസ്ഥാനത്തിന്റെ കീഴിലാണ് ഡ്രഗ് ഹൗസുള്ളത്. വലിയ വിലക്കുറവായതിനാല്‍ പാവങ്ങള്‍ ആശ്രയിച്ചിരുന്നത് ഈ സ്ഥാപനത്തെയാണ്
10 രൂപയ്‌ക്ക് എന്‍ 95 മാസ്‌കും, രണ്ട് രൂപയ്‌ക്ക് സര്‍ജിക്കല്‍ മാസ്‌കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോര്‍പറേഷന്‍ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, താല്‍ക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലാണ് മേയര്‍ നേരിട്ട് ഇടപെട്ട് കട പൂട്ടിച്ചത്.
എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് താല്‍ക്കാലിക കേന്ദ്രത്തിലേയ്‌ക്ക് മരുന്ന് വിതരണം മാറ്റിയത്. കോര്‍പറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്‌ക്കാണ് താല്‍ക്കാലികമായി മരുന്നുകള്‍ മാറ്റിയത്.
മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന ഇടത്തെ കൗണ്‍ലിസറും സിപിഎം നേതാവുമായ ഡി.ആര്‍. അനിലനു വേണ്ടിയാണ് ആര്യ രാജേന്ദ്രന്റെ ഇടപെടല്‍ . ആദ്യം കൗണ്‍സിലര്‍ ഡി. ആര്‍. അനില്‍ നേരിട്ടെത്തിയാണ് മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തില്‍ നിന്ന് മാറ്റണമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ആര്യ രാജേന്ദ്രനേയും കൂട്ടി അനില്‍ എത്തി പൂട്ടി താക്കോലുമായി പോയത്.
ഡി ആര്‍ അനിലിന്റെ കീഴിലെ സഹകരണ പ്രസ്ഥാനവും മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് മരുന്ന് കച്ചവടവും മറ്റും നടത്തുന്നുണ്ട്. . തന്റെ മരുന്നു കടയ്‌ക്ക് കച്ചവടം കുറഞ്ഞതോടെയാണ് പാവങ്ങളുടെ ആശ്രയയമായ സ്ഥാപനത്തെ പൂട്ടിക്കാന്‍ അനിലും മേയറും നടപടി എടുത്തത്. ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സൂപ്രണ്ടിന്റെ പോലും നിര്‍ദേശം മറികടന്നാണ് മേയര്‍ എത്തി കടപൂട്ടിച്ചത് എന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: