കൊച്ചി : സ്വന്തം വീടിനുള്ളിലെ കൃഷി തോട്ടത്തെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി പ്രിയതാരം മോഹന്‍ലാല്‍. വീടിനുള്ളില്‍ സുരക്ഷിതമായി ഇരുന്നുകൊണ്ട് വിഷാംശമില്ലാതെ നമ്മള് തന്നെ നട്ടുനനച്ച് പച്ചക്കറികള്‍ വിളയിച്ചെടുക്കാം എന്ന് ജനങ്ങള്‍ക്കൊരു സന്ദേശം കൂടിയാണ് താരത്തിന്റെ ഈ വീഡിയോ.
ഇളമക്കരയിലെ വീട്ടില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വീട്ടിലേക്ക് വേണ്ട ഏല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് ഉത്പ്പാദിക്കുന്നത്. വെണ്ടക്ക, പാവക്ക, തക്കാലി, വഴുതനങ്ങ, അച്ചിങ്ങ, പീച്ചിങ്ങ, ചൊരയ്ക്ക, കാന്താരി, കപ്പ തുടങ്ങി അത്യാവശ്യം വേണ്ട സാധനങ്ങളും ഈ ചെറു കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതോടൊപ്പം അടുത്തതായി നടുന്നതിന്റെ വിശേഷങ്ങളും ഒപ്പമുണ്ടായിരുന്ന സഹായിയോടും പങ്കുവെയ്ക്കുന്നുണ്ട്.
താന്‍ ഇടയ്്്ക്ക് ഇളമക്കരയിലെ വീട്ടില്‍ എത്തുമ്പോള്‍ ഈ വിളയിച്ചെടുത്ത പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ചെറിയ സ്ഥലത്ത് എല്ലാവര്ക്കും ഇത്തരത്തില്‍ പച്ചക്കറികളും മറ്റും വിളയിച്ചെടുക്കാം. സ്ഥലം ഇല്ലത്തവര്‍ക്ക് ഗ്രോ ബാഗുകളിലാക്കി വീടുകളുടെ ടറസിലും ഇത്തരത്തില്‍ പച്ചക്കറികള്‍ നടാവുന്നതാണ്.
ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ഒഴിവ് സമയത്ത് മുണ്ടുടുത്ത് തലക്കെട്ടും കെട്ടിയാണ് കൃഷി പണിക്കിറങ്ങിയ മോഹന്‍ലാലിനെ ആരാധകരും എറ്റെടുത്തിട്ടുണ്ട്. മാസ് ലുക്ക് ആണെന്നും വീഡിയോ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതും ആണെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ബറോസ് എന്ന ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെയാണ് എത്തുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: