മാഡ്രിഡ്: യുവേഫയുടെ വിലക്ക് ഒഴിവാക്കാന്‍ റിബല്‍ ക്ലബ്ബുകള്‍ യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറണമെന്ന്് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെറിന് അഭ്യര്‍ത്ഥിച്ചു.
ഈ ആഴ്ചയില്‍ പ്രഖ്യാപിക്കപ്പെട്ട യൂറോപ്യന്‍ സൂപ്പര്‍ ലീഗ് മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്നു. ആരാധകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂരിഭാഗം ടീമുകളും പിന്മാറിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ ലീഗ് തകര്‍ന്നത്. എന്നാല്‍ സ്പാനിഷ് ടീമുകളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇറ്റാലിയന്‍ ടീമുകളായ യുവന്റസും എസി മിലാനും ഇത് വരെ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറിയിട്ടില്ല. പിന്മാറാത്ത ക്ലബ്ബുകള്‍ക്ക് ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ് സെഫെറിന് മുന്നറിയിപ്പ് നല്കി.
ഈ ക്ലബ്ബുകള്‍ സൂപ്പര്‍ ലീഗിലാണോ അതോ ചാമ്പ്യന്‍സ് ലീഗിലാണോയെന്ന് വ്യക്തമാക്കണം. സൂപ്പര്‍ ലീഗുമായി സഹകരിക്കുന്നവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനാകില്ലെന്ന്് സെഫെറിന് വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ ആറു ക്ലബ്ബുകളും സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് മൂന്ന് ടീമുകള്‍ വീതവും ചേര്‍ന്നാണ് സൂപ്പര്‍ ലീഗ് പ്രഖാപിച്ചത്. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും ഒരു സ്പാനിഷ് ടീമും ഒരു ഇറ്റാലിയന്‍ ക്ലബ്ബും സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി. ഇതിനെ തുടര്‍ന്ന്് സൂപ്പര്‍ ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: