രാജ്യം സങ്കടകരമായ ഒരവസ്ഥയിലൂടെ കടന്നുപോവുമ്പോള്‍ അതീവ ജാഗ്രത വേണ്ടത് മാധ്യമങ്ങളുടെ ഭാഗത്തു നിന്നാന്ന്. കാരണം ജനങ്ങള്‍ ശ്രദ്ധിക്കുന്നത് മീഡിയയെ ആണ്. പരിഭ്രാന്തി പരത്താനും അത് കുറയ്ക്കാനും അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. പാന്ഡമിക്കായ ഒരു രോഗാവസ്ഥയില്‍ ഭൂമി വിങ്ങിപ്പൊട്ടി നില്ക്കുമ്പോള് പരിഹാസ്യജനകവും വികൃതവുമായ നിലപാടുകളാല്‍ ജനങ്ങളില്‍ മാധ്യമ നടത്തിപ്പുകാരുടെ രാഷ്ട്രീയം കുത്തിത്തിരുകാന്‍ പാടില്ല.
കഴിഞ്ഞ ദിവസം ഉത്തരവാദപ്പെട്ട ഒരു മാധ്യമം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. കോവിഡ് രൂക്ഷമാവുകയും ഓക്സിജന്‍ ക്ഷാമം നേരിടുകയും ചെയ്തു. കുറച്ചുപേര്‍ അതിന്റെ ബാക്കിപത്രമെന്നോണം ജീവന് വെടിഞ്ഞു. അതേ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ ഭയാനകമാണ്. കേന്ദ്രസര്‍ക്കാറിനെതിരെ മികച്ച ആയുധമായി പ്രതിപക്ഷം ഓക്സിജന്‍ ക്ഷാമവടി ഉപയോഗിച്ചു.
എന്നാല്‍ ഈ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ബന്ധപ്പെട്ട ഏജന്‍സി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ മതിയായ ഫണ്ടും അനുവദിച്ചിരുന്നു. കേരളത്തിനും അതു കിട്ടിയിരുന്നു എന്ന് ഭാഗ്യവശാല്‍ സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ ചുരുങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റാരും ഒന്നും ചെയ്തില്ല. എന്നുമാത്രമല്ല, വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഭീകരത വാ പിളര്‍ത്തി മുമ്പിലെത്തിയതോടെ എല്ലാ കുറ്റവും കേന്ദ്ര സര്‍ക്കാരിന്റെ തലയിലിട്ട് പിന്മാറാനാണ് ഇവരൊക്കെ തയാറായത്.
മുന്നില്‍ പ്രതിപക്ഷം കൊടി പിടിച്ചിറങ്ങിയതോടെ അതേ വികാരമുള്ള മാധ്യമങ്ങളും പിന്നാലെ കൂടി. അതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമാണ്. കോട്ടയം കേന്ദ്രമായ പത്രത്തിലെ വാര്‍ത്തയ്ക്കൊപ്പം കൊടുത്ത കാര്‍ട്ടൂണ്‍.
ഇന്ത്യയെന്ന വികാരത്തെ നെഞ്ചോടടക്കിപ്പിടിക്കാന്‍ കഠിനമായി ശ്രമിക്കുകയും അതിന് ജനസമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രധാനമന്ത്രി ഓക്സിജന്റെ പേരില്‍ തളരുന്നതും പിടിച്ചു നില്ക്കാന് പെടാപ്പാടു നടത്തുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇംഗഌഷില്‍ ഇന്‍ഡ്യയെന്ന് ഓക്സിജന്‍ സിലിണ്ടറിന്റെ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. വീണുപോവുന്ന സിലിണ്ടര്‍ വിയര്‍ത്തു താങ്ങുകയാണ് പ്രധാനമന്ത്രി .
എന്തു സന്ദേശമാണ് മഹാപാരമ്പര്യം പേറുന്ന ഈ മാധ്യമം സമൂഹത്തിനു കൊടുക്കുന്നത്. ഒരു ഭീകര പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇത്തരം മ്ലേച്ഛ രാഷ്ട്രീയം ജേര്‍ണലിസത്തിന്റെ പേരില്‍ വേണോ ? അതിന് മറ്റുള്ളവര്‍ ധാരാളമല്ലേ?’ തുടുത്ത ആപ്പിള്‍ ഉള്ളു കെട്ടിരിക്കുമെന്ന് ‘ഷേക്സിപിയര്‍ വെറുതെ പറഞ്ഞതെല്ലെന്ന് ഓര്‍ത്തു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: