മാവേലിക്കര: ചെട്ടിക്കുളങ്ങര കൈതവടക്ക് കുന്നേല്‍ വിനോദി (34)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെട്ടിക്കുളങ്ങര പേള ഷിബു ഭവനം കെ. ഷിബു (32), പേള കൊച്ചുകളീയ്ക്കല്‍ ആര്. അനില്‍കുമാര്‍ (45) എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി. അച്ചന്‍കോവിലാറ്റില്‍ വലിയപെരുമ്പുഴ പാലത്തിനു സമീപം കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിനാണ് വിനോദിനെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
മുങ്ങിമരണമെന്നു കരുതിയ സംഭവത്തില്‍ ഡിഎന്‍എ, രാസപരിശോധന ഫലം, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ ആധാരമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പോലീസ് വിനോദിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷിബുവിനെതിരേ വിനോദിന്റെ ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുക്കുമെന്ന് ഇന്‍സ്പെക്ടര്‍ ജി. പ്രൈജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: