കുമരകം: കവണാറ്റിന്‍കരയിലുള്ള വിനോദ സഞ്ചാര വകുപ്പിന്റെ പക്ഷിസങ്കേതവും നാലുപങ്കിലുള്ള ബോട്ടു ടെര്‍മിനലും അടച്ചു. കൂടുതല്‍ സഞ്ചാരികളും നാട്ടുകാരും ഇവിടങ്ങളില്‍ എത്തിക്കൊണ്ടിരിക്കന്നത് കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന നിരീക്ഷണത്തിലാണ് ഇവ അടച്ചത്.
പക്ഷിസങ്കേതം കോവിഡിന്റെ ഒന്നാം വ്യാപനത്തെ തുടര്‍ന്ന് അടച്ചതിനു ശേഷം വീണ്ടും സന്ദര്‍ശന അനുമതി നല്‍കിയിട്ട് മാസങ്ങളെ ആയുള്ളു. ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ഇവിടെ ബോട്ടുകള്‍ എത്തിതുടങ്ങിയിട്ടില്ല. എന്നാല്‍ നൂറുകണക്കിനാളുകള്‍ ഇവിടെ നിത്യേന എത്തുന്നുണ്ട്. ഇതിനാലാണ് പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കിലും കുമരകം പഞ്ചായത്ത് അധികൃതര്‍ ബോട്ട് ടെര്‍മിനല്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: