കോഴിക്കോട്: വാക്സിന് വിതരണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പരാതി. ആവശ്യത്തിന് വാക്സിന് ഉണ്ടെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയ ശേഷം ചില കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന് ഇല്ലായെന്ന അറിയിപ്പു നല്കുന്നതിനു പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുപോലും വാക്സിന് കിട്ടാത്ത അവസ്ഥയാണ് ജില്ലയിലുള്ളത്.
മുന്‍കൂട്ടി ഓണ്‍ലൈനില്‍ കൃത്യസമയം തെരഞ്ഞെടുത്ത് പോയവര്‍ക്കും വാക്സിന് വിതരണം കഴിഞ്ഞെന്ന അറിയിപ്പാണ് ലഭിക്കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ പോയവരുടെ അവസ്ഥയും ഇതുതന്നെ. ഏതു വാക്സിനാണ് വിതരണം ചെയ്യുന്നതെന്നു മുന്‍കൂട്ടി അറിയാനും കഴിയുന്നില്ല. അതാത് ഇടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. രോഗ വ്യാപനം വര്‍ധിച്ചതോടെ വാക്സിന് എടുക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും വിതരണത്തിലെ പാളിച്ചകളുമാണ് ജില്ലയില്‍ താളം തെറ്റിച്ചത്.
ഇന്നലെ 107 കേന്ദ്രങ്ങളില്‍ വാക്സിന് വിതരണം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പലയിടത്തും വാക്സിന് ലഭ്യമല്ലായെന്നു പറഞ്ഞ് ആളുകളെ മടക്കി അയക്കുന്ന അവസ്ഥയും ഉണ്ടായി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ 60 പേര്‍ക്കാണ് ഇന്നലെ വാക്സിന് നല്‍കിയത്. പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് സമീപത്തെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കേന്ദ്രം, തീയതി, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പകര്‍പ്പ് സഹിതം എത്തിയവര്‍ക്ക് കുത്തിവയ്പ്പ് എടുക്കാന്‍ അധികൃതര്‍ തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്സിനേഷന് നല്‍കാമെന്ന് സമ്മതിച്ചത്.
വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തിരക്ക് തുടങ്ങും. ആദ്യം ടോക്കണ്‍ ലഭിക്കുന്ന 100 പേര്‍ക്കു മാത്രമേ വാക്സീന് ലഭിക്കൂ. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത് എത്തുന്നവര്‍ക്കും രണ്ടാം ഡോസ് എടുക്കാനെത്തുന്നവര്‍ക്കും വാക്സിന് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇതിനിടെ വാക്സിന് ക്ഷാമമാണെന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണവും തിരക്കിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: