Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ്; അന്വേഷണം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പാളി

കരിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് മാഫിയയുമായി സിപിഎമ്മിനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമുള്ള ബന്ധമാണ് അനുമതി നീളാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണവുമായി പിടികൂടുന്നവരില്‍ ഭൂരിഭാഗം ആളുകളും മുസ്ലിംലീഗ് ബന്ധമുള്ളവരാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 10:01 am IST
in Kerala

മലപ്പുറം: മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കരിപ്പൂരിലെ 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തത്. ജനുവരി 12ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് ഓഫീസില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ അനുമതി തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. സിബിഐ രണ്ട് തവണ റിമൈന്‍ഡര്‍ നല്‍കുകയും ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് അനുമതി നല്‍കിയത്.

കരിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് മാഫിയയുമായി സിപിഎമ്മിനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമുള്ള ബന്ധമാണ് അനുമതി നീളാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണവുമായി പിടികൂടുന്നവരില്‍ ഭൂരിഭാഗം ആളുകളും മുസ്ലിംലീഗ് ബന്ധമുള്ളവരാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുമുണ്ട്. രാഷ്‌ട്രീയ നേതാക്കളെ ഉപയോഗിച്ച് കള്ളക്കടത്ത് സംഘങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കിയാണ് സ്വര്‍ണം കടത്തിയിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ മുസ്ലിംലീഗിന്റെ പോഷക സംഘടനകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നടത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണം കടത്തിയിരുന്നു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിമാനത്താവളമെന്ന ദുഷ്‌പ്പേരും കരിപ്പൂരിനാണ്. കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത് ചില കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വിവരത്തെ തുടര്‍ന്നാണ് ജനുവരി 12ന് സിബിഐ വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും വിദേശസിഗരറ്റ് പെട്ടികളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ സിബിഐ അനുമതി തേടിയത്. അനുമതി നല്‍കേണ്ടതിന് പകരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് സര്‍ക്കാരും മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളും ചെയ്തത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം കൂടുതലും ഗുജറാത്തിലെ മാര്‍വാഡികള്‍ക്കാണ് എത്തുന്നത്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബിജെപി ബന്ധമുണ്ട്. അതിനാലാണ് അന്വേഷണം ആ വഴിക്ക് നീങ്ങാത്തത്. വിവാദമായ നയതന്ത്രബാഗേജു വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലും മുഖ്യകണ്ണികളെ കസ്റ്റംസ് തൊട്ടിട്ടില്ല തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സിബിഐയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അവയെല്ലാം വിഫലമായി.

ഇത്രയേറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇതാദ്യം

കൊച്ചി: സംസ്ഥാനത്ത് ഇത്രയേറെ കസ്റ്റസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്തിന് കൂട്ടു നിന്ന് കേസില്‍പ്പെടുന്നത് ഇതാദ്യം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 12 നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.  

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യവിമാനം എത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവുമാണ് കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥരുടം കള്ളക്കടത്ത് മാഫിയയും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നിലെന്ന് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂര്‍ വിമാനത്താവളം  മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കരിപ്പൂരില്‍നിന്ന് കസ്റ്റംസ് പിടികൂടിയത് 130 കോടിയിലധികം രൂപയുടെ 350 കിലോഗ്രാം സ്വര്‍ണമാണ്.  

രാജ്യത്തിന്റെ  സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണിത്. ഒന്നോ രണ്ടോ കിലോവരെ അനധികൃത സ്വര്‍ണം പിടിച്ചാല്‍  കോടതിയില്‍ പോലും ഹാജരാക്കേണ്ട ആവശ്യമില്ലാതെ ഓഫീസര്‍മാര്‍ക്ക് തന്നെ ജാമ്യം നല്‍കാനുള്ള നിയമത്തിലെ പഴുതില്‍ പിടിച്ചാണ് സ്വര്‍ണം കടത്തുന്നത്.

Tags: കസ്റ്റംസ്Pinarayi Vijayanകേരള സര്‍ക്കാര്‍drugഅഴിമതിCBIസ്വര്‍ക്കടത്തുകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.