ന്യൂദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടയില്‍ കൂച്ച് ബീഹാറില്‍ നാല് പേരുടെ മരണത്തിനിടയാക്കി കേന്ദ്രസേന നടത്തിയ വെടിവെപ്പിനെക്കുറിച്ച് മമത നടത്തിയ ശബ്ദരേഖ ബിജെപി പുറത്ത് വിട്ടു.
മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുതെന്നും അവ വെച്ച് റാലി നടത്താമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി മമത നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ബിജെപിയുടെ ഐടി വിഭാഗം മേധാവി അമിത് മാളവ്യ പുറത്ത് വിട്ടത്. മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്താനായി അവ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സൂക്ഷിക്കണമെന്ന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി പാര്‍ഥ പ്രതിം റേയോട് മമത നിര്‍ദേശിക്കുന്നതായാണ് ശബ്ദരേഖയിലുള്ളത്. മൃതദേഹങ്ങള്‍ ഒരു കാരണവശാലും വീട്ടില്‍ കൊണ്ടുപോകരുതെന്ന് ബന്ധുക്കളോട് പറയണമെന്നും മമത ശബ്ദരേഖയില്‍ പറയുന്നതായി കേള്‍ക്കാം.
എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭാഷണം നടന്നിട്ടില്ലെന്നും ബിജെപി പുറത്ത് വിട്ടത് വ്യാജരേഖയാണെന്നും തൃണമൂല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: