ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സ് എടുത്തു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 40 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കീരോണ്‍ പൊള്ളാര്‍ഡ് 35 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 22 പന്ത് നേരിട്ട പൊള്ളാര്‍ഡ് മൂന്ന് സിക്സറും ഒരു ഫോറും അടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 32 റണ്‍സ്് നേടി.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ മിന്നുന്ന ബൗളിങ്ങില്‍ സണ്‍റൈസേഴ്സ് വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ അമ്പത്തിയഞ്ച് റണ്‍സ് അടിച്ചെടുത്തു. രോഹിതിനെ വീഴ്ത്തി വിജയ് ശങ്കറാണ് ഈ പാര്ട്്നര്ഷിപ്പ് തകര്‍ത്തത്. ഇരുപത്തിയഞ്ച് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം രോഹിത് ശര്‍മ മുപ്പത്തിരണ്ട് റണ്‍സ് കുറിച്ചു.
മൂന്നാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് പിടിച്ചു നില്ക്കാനായില്ല. ആറു പന്തില്‍ ഒരു ഫോറും ഒരു സിക്സറും അടക്കം പത്ത് റണ്‍സ് എടുത്ത സൂര്യകുമാറിനെ വിജയ് ശങ്കര്‍ സ്വന്തം ബൗളിങ്ങില്‍ റിട്ടേണ്‍ ക്യാച്ചെടുത്ത് പുറത്താക്കി.
സൂര്യകുമാറിന് പിന്നാലെ ഡികോക്കും പുറത്തായി. മുജീബ് റഹ്മാന്റെ പന്തില്‍ പകരക്കാരന് സുജിത്ത്് ഡികോക്കിനെ പിടികൂടി. 39 പന്ത് നേരിട്ട ഡികോക്ക്് അഞ്ചു ബൗണ്ടറിയുടെ പിന് ബലത്തില്‍ നാല്‍പ്പത് റണ്‍സ് എടുത്തു.
ഇഷാന് കിഷന് അനായാസം കീഴടങ്ങി. ഇരുപത്തിയൊന്ന് പന്ത് നേരിട്ട കിഷന് 12 റണ്‍സേ നേടാനായുള്ളൂ. മുജീബ് ഉര് റഹ്മാന്റെ പന്തില്‍ ബെയര്‍സ്റ്റോ കിഷന്റെ ക്യാച്ചെടുത്തു. ഹാര്‍ദിക് പാണ്ഡ്യ ഏഴു റണ്‍സിന് കീഴടങ്ങി. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.
സണ്‍റൈസേഴ്സിനായി വിജയ് ശങ്കര്‍ മൂന്ന് ഓവറില്‍ പത്തൊമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉര് റഹ്മാന് നാല് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ്് സ്വന്തമാക്കി. ഖലീന്‍ അഹമ്മദ് നാല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്്റ്റന് രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: