റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ഉപാധികളോടെ ജാമ്യംഅനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം.
ജാര്‍ഖണ്ഡ് ധുംകയിലെ ട്രഷറിയില്‍ നിന്നും 3.13 കോടി നിയമ വിരുദ്ധമായി പിന്‍വലിച്ചെന്ന കുറ്റത്തിലാണ് ലാലു ജയിലില്‍ കഴിയുന്നത്. ജാമ്യം അനുവദിച്ചതോടെ ലാലുവിന് ഇനി വീട്ടില്‍ പോകാന്‍ സാധിക്കും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകള്ിലാണ് ലാലുവിനെ ശിക്ഷിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ നേരത്തെ തന്നെ ജ്ാമ്യം ലഭിച്ചിരുന്നു.
എന്നാല്‍ ജാമ്യ കാലയളവില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാനോ, മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാനോ സാധിക്കില്ലെന്ന് കോടതി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ഇവയില്‍ എതെങ്കിലും ഒന്ന് ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി ലാലുവിനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ജാമ്യ ഉത്തരവിനിടെ ജസ്റ്റിസ് അപരേഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: