ഇസ്ലാമബാദ് : പാക്കിസ്ഥാനില്‍ ദിവസങ്ങളായുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഫ്രഞ്ച് പൗരന്മാരോട് അടിയന്തിരമായി തിരിച്ചു വരാന്‍ ആവശ്യപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. പാക്കിസ്ഥാനിലെ ഫ്രഞ്ച് നയതന്ത്ര കാര്യാലയം വഴിയാണ് ഇവര്‍ ഫ്രഞ്ച് പൗരന്മാര്‍ക്കുള്ള പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ തുര്‍ക്കിയിലും ഗള്‍ഫ് രാജ്യങ്ങളിലും അടുത്തിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഫ്രാന്‍സിനെതിരെ പാക്കിസ്ഥാനിലും പ്രതിഷേധങ്ങളുണ്ടായത്. അതിതീവ്ര ഇസ്ലാമിക സംഘടനകളും ഭീകരരുമാണ് പ്രതിഷേധം നയിക്കുന്നത്.
പാക്കിസ്ഥാനിലെ ഹൈവേകള്‍ തടസ്സപ്പെടുത്തിക്കൊണ്ട് നിരവധിപേരാണ് തെരുവിലേക്ക് ഇറങ്ങി പ്രതിഷേധം നടത്തി വരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് തന്റെ പൗരന്മാരോട് രാജ്യത്തേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കാര്‍ട്ടൂണിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. കാര്‍ട്ടൂണിന്റെ പശ്ചാത്തലത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്ക് പിന്നിലും പാക് പൗരന്മാരാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: