പാല്‍മ( മൊസാംബിക്ക്): ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ച് വിട്ട് ഇസ്ലാമിക തീവ്രവാദികള്‍. കഴിഞ്ഞ ആഴ്ചകളില്‍ മൊസാംബിക്കിലെ പാല്‍മ നഗരത്തിലുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ നിരവധിപേരുടെ ശിരച്ഛേദം നടത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മൊസാംബിക്കില്‍ ശക്തിയാര്‍ജ്ജിച്ചു വരുന്ന സായുധ ഭീകര സംഘങ്ങള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ട് നഗരവീഥികളില്‍ നിന്ന് ശിരസ്സറ്റ ജഡങ്ങള്‍ കണ്ടെടുക്കപ്പെട്ടതില്‍ രാജ്യത്ത് ഭീതിയിലാണ്.
മാര്‍ച്ച് പത്താം തീയതി അമേരിക്ക ഇക്കൂട്ടരെ ഔദ്യോഗികമായി തന്നെ ഭീകരര്‍ എന്ന് വിളിക്കുകയുണ്ടായി. അതേസമയം, നിലവിലെ തീവ്രവാദ മുന്നേറ്റത്തിന് കഴിഞ്ഞ പത്തു വര്‍ഷമെങ്കിലുമായി മൊസാംബിക്ക് വിളനിലമാണ്. ഭീകരരുടെ അടിവേരുകള്‍ ചികഞ്ഞു ചെന്നാല്‍ എത്തിച്ചേരുക സുവാലെഹേ റഫായെല്‍ എന്ന ഒരു മതപണ്ഡിതനിലേക്കാണ് എന്ന് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
കാബോ ഡെല്‍ഗാഡോ പരിസരത്ത് നിരവധി മോസ്‌കുകള്‍ നിര്‍മിച്ച് സജീവമായ ഈ സംഘം ഇസ്ലാമിക രാജ്യം എന്ന ആശയത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം കുട്ടികളെ സ്‌കൂളില്‍ വിടാത്തിരിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചും മറ്റും നാട്ടുകാര്‍ക്കിടയില്‍ ഭീകരരുടെ സ്വാധീനം വിപുലമാക്കി. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ ആഴിച്ച് വിട്ട് സര്‍ക്കാരിനെതിരേ ഭീകര സാന്നിധ്യം ഉറപ്പിച്ചു.
അവസാനമായി നടന്ന കലാപത്തില്‍ ചുരുങ്ങിയത് ഏഴുലക്ഷം പേര്‍ക്കെങ്കിലും സ്വന്തം നാടും വീടും വിട്ടു ഓടിപ്പോരേണ്ടി വന്നിട്ടുണ്ട്. ക്രമങ്ങളെത്തുടര്‍ന്ന് ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം ഉണ്ടായിട്ടുണ്ട്. ഇതിനിടെ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങളെ കൂടുതല്‍ വലച്ചു. പാല്‍മയിലെ ആക്രമണം നടന്നത് പത്തു ദിവസം മുമ്പായിരുന്നു. അക്രമികളെ തുരത്തിയോടിച്ചവെന്ന് മൊസാംബിക് പട്ടാളം പറയുമ്പോഴും ഇതുവരെ നഗരത്തെ പൂര്‍ണമായും സുരക്ഷിതമാക്കാന്‍ കഴിഞ്ഞിട്ടില്ല.
അക്രമം നടന്ന പ്രദേശങ്ങളില്‍ നിന്ന് നാടുവിട്ടോടുന്നവര്‍ പെമ്പയിലേക്കും സമീപ പ്രദേശങ്ങളിലേക്കും കൂട്ടമായി വന്നെത്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ ടാന്‍സാനിയയിലേക്കും പോവുന്നുണ്ട്. പാല്‍മ നഗരം ആക്രമിച്ച തീവ്രവാദികള്‍ കീഴടങ്ങാന്‍ തയ്യാറായാല്‍ മാപ്പുനല്‍കുമെന്ന് മൊസാംബിക് പ്രസിഡന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: