ല്കനോ: ദസ്ന ദേവി മന്ദിരത്തിലെ മുഖ്യപുരോഹിതന്‍ ശ്രീ സരസ്വതി എന്ന് വിളിക്കുന്ന യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടാനുള്ള ഇസ്ലാമിക ഭീകരരുടെ ആഹ്വാനം ശക്തമാകുന്നു. ഖുറാനിലെ 26 വരികള്‍ ആണ് ഇസ്ലാമിക തീവ്രവാദത്തിന് ആധാരമെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ശ്രീ സരസ്വതിയ്ക്കെതിരെ ഇസ്ലാം നേതാക്കളുടെ വധഭീഷണി ശക്തമാകുന്നത്.
ദല്‍ഹിയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീ സരസ്വതി പ്രവാചകനെ വിമര്‍ശിച്ചിരുന്നു. ഇതോടെ ഇസ്ലാമിക രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ഇപ്പോള്‍ യതി നരസിംഹാനന്ദ് സരസ്വതിയ്ക്കെതിരെ ശക്തമായ പരസ്യപ്രതിഷേധവും കൊലവിളിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ബറേലിയില്‍ ശ്രീസരസ്വതിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകല്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.
കാണ്‍പൂരിലെ എഐഎംഐഎം പാര്‍ട്ടി ഓഫീസിലും യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീ സരസ്വതി പ്രവാചകനെ വിമര്‍ശിച്ചതിന്റെ പേരില്‍ ശ്രീ സരസ്വതിയുടെ തല ഛേദിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്മുസ്ലിംനേതാക്കളും മതപുരോഹിതരും. ശ്രീ സരസ്വതിയുടെ തലവെട്ടണമെന്ന അഭിപ്രായക്കാരനാണ് ആം ആദ്മി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അമാനത്തുള്ള ഖാന്. രാജ്യത്തുടനീളമുള്ള പള്ളികളില്‍ മുസ്ലിങ്ങള്‍ അവരുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ശ്രീ സരസ്വതിയ്ക്കെതിരെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ്.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നാരോപിച്ച് ശ്രീ സരസ്വതിയ്ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തുകഴിഞ്ഞു. അതേ സമയം ശ്രീ സരസ്വതിയെ അനുകൂലിക്കുന്നവരുെ ശബ്ദം തീരെ ദുര്‍ബലമാണ്. ശക്തമായി പ്രതികരിച്ച ഒരാള്‍ കപില്‍ ശര്‍മ്മ മാത്രമാണ്. ശ്രീ സരസ്വതിയെ തൊടുന്നതിനെക്കുറിച്ച് പോലും ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടില്ലെന്ന് ബിജെപി നേതാവ് കപില്‍ ശര്‍മ്മ പറഞ്ഞു. രാജ്യം ശരിയത്ത് നിയമമനുസരിച്ചല്ല, ഭരണഘടനയ്ക്ക് അനുസൃതമായാണ് മുന്നോട്ട് പോകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖുറാനിലെ 26 വരികള്‍ ആണ് ഇസ്ലാമിക തീവ്രവാദത്തിന് ആധാരമെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ മേധാവി സയ്യിദ് വസീം റിസ് വിയും സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം റിസ് വിയുടെ ഹര്‍ജി തള്ളുകയും അദ്ദേഹത്തിന് കോടതി 50,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: