മലപ്പുറം: കാനനപാത താണ്ടി വനവാസി സഹോദരങ്ങള്‍ക്ക് വിഷു സമ്മാനമായി ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു നല്കി എബിവിപി പ്രവര്‍ത്തകര്‍. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തില്‍ പറയന്മേട്, നെലിക്കലാടി വനവാസി സെറ്റില്‍ മെന്റുകളിലേയ്ക്കാണ് എബിവിപി മഞ്ചേരി നഗര്‍സമിതിയുടെ നേതൃത്വത്തില്‍ ഭക്ഷണ സാമഗ്രികള്‍ എത്തിച്ചുനല്‍കിയത്. പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത് വനവാസി മേഖലകളിലാണെന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ ഇത്തവണത്തെ വിഷു ഇവര്‍ക്കൊപ്പം ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രം എബിവിപി കേരള ഘടകം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെയും പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: