Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബ്രിട്ടീഷ്‌കാരുടെ നാവരിഞ്ഞ ആറ്റിങ്ങല്‍ കലാപം

1721-2021 (ഏപ്രില്‍ 14)

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 14, 2021, 05:45 am IST
inArticle

ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ (1600-1947) ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ വാഴ്‌ത്തിയിട്ടുള്ള യുദ്ധം പ്ലാസ്സിയാണ്.  1757 ജൂണ്‍ 23 ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇംഗഌഷ് സൈന്യാധിപനായ റോബര്‍ട്ട് ക്ലൈവ് ബംഗാള്‍ നവാബിനെ തോല്പിച്ചതാണ് പ്ലാസി യുദ്ധത്തിന്റെ പ്രാധാ ന്യം.  ഇരുപത്തിയൊന്‍പത് പേര്‍ മാത്രമാണ് പ്ലാസി (ബംഗാളിലെ ഭഗീരഥി നദിക്കരയിലാണ് പ്ലാസി) യില്‍ കൊല്ലപ്പെട്ടത്.  എഴുനൂറിലധികം ഇംഗഌഷ് സൈനികരും അതിന്റെ മൂന്നിരട്ടിവരുന്ന നവാബിന്റെ സൈനികരുമായിരുന്നു ഏറ്റുമുട്ടിയിരുന്നത്. പ്ലാസി യുദ്ധത്തിന് 36 വര്‍ഷം മുമ്പായിരുന്നു ആറ്റിങ്ങല്‍ കലാപം. 1721 ഏപ്രില്‍ 14 ന് രാത്രി നടന്ന സംഘര്‍ഷത്തില്‍ 133 ഇംഗ്ലീഷുകാര്‍ കൊല്ലപ്പെട്ടു.  ആറ്റിങ്ങല്‍ തമ്പുരാട്ടിയുടെ മൗനാനുവാദത്തോടെ കുടമണ്‍പിള്ള നടത്തിയ കലാപമായിരുന്നു ആറ്റിങ്ങലിലേത്.  ഇതു നടന്നിട്ട് ഈ ഏപ്രില്‍ 14 ന് 300 വര്‍ഷം തികയുന്നു. വിദേശവിരുദ്ധ കോളനി ഭരണത്തിനെതിരായ ആദ്യത്തെ കലാപമായിരുന്നു ആറ്റിങ്ങലില്‍ അരങ്ങേറിയത്. ഇന്ത്യാ ചരിത്രത്തില്‍ ഉള്‍പ്പെടുത്താതെപോയ, കേരളചരിത്രത്തില്‍പോലും വേണ്ടത്ര പ്രാധാന്യം നല്‍കാതെ അവഗണിക്കപ്പെട്ടൊരു ചരിത്രകലാപമായിരുന്നു ആറ്റിങ്ങലിലേത് എന്ന കാര്യത്തില്‍ സംശയമില്ല.  

സ്വാതന്ത്ര്യസമരമെന്ന് ഇന്ന് നാം കണക്കാക്കുന്നതുപോലൊരു കലാപമായിരുന്നില്ല ആറ്റിങ്ങലില്‍ നടന്നത്.  സ്വാതന്ത്ര്യം എന്ന ആശയം തന്നെ പരിപക്വമായിരുന്ന അക്കാലത്തെ സമരങ്ങളെല്ലാം തന്നെ ഒരു വിധത്തില്‍ നിക്ഷിപ്തലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് നടത്തപ്പെട്ടവയായിരുന്നു.   1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 136 വര്‍ഷം മുമ്പായിരുന്നു ആറ്റങ്ങലില്‍ കോളനിവിരുദ്ധ സമരം നടന്നത്.

രണ്ടാം ചേരരാജ്യത്തിന്റെ (800-1124) വിഘടനാനന്തരം കേരളക്കരയില്‍ 44 ചെറുതും വലുതുമായ ദേശങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരനായ കാവാലം മാധവപ്പണിക്കര്‍ എഴുതിയിട്ടുണ്ട്. പണിക്കരുടെ സര്‍വ്വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയിലും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇത്തരം 44-ല്‍ ഒന്നായിരുന്നു കൃപകരാജ്യമെന്ന് സംസ്‌കൃതത്തില്‍ പരാമര്‍ശവിധേയമായിരിക്കുന്ന വേണാട് (വേല്‍ കൊണ്ട് യുദ്ധം ചെയ്യുന്നവര്‍ എന്ന അര്‍ത്ഥവും നല്‍കിവരുന്നു)  വേണാടിന്റെ തലസ്ഥാനം കൊല്ലവും തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റേത് തിരുവനന്തപുരവുമായിരുന്നു. 1677-1698 കാലത്തെ വേണാട്ടിന്റെ റാണി അശ്വതിതിരുനാള്‍ ഉമയമ്മയായിരുന്നു. മാത്രമല്ല, വേണാടിന്റെ വളര്‍ച്ച തിരുവിതാംകൂര്‍ ആയി മാറിയപ്പോള്‍ (മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് 1729-58) രാജാധികാരം ആറ്റിങ്ങല്‍ മൂത്ത തമ്പുരാട്ടിയുടെ മക്കള്‍ക്കായിരുന്നു.

ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണ് ഉമയമ്മറാണി ഭരിച്ചിരുന്നത്. അക്കാലത്ത് വിഴിഞ്ഞത്ത് (രാജരാജന്റെ കാലത്തെ രാജേന്ദ്രചോള പട്ടണം അഥവാ കുവലയമാലയെന്ന സംസ്‌കൃത കൃതിയിലെ വിജയപുരി) ഇംഗഌഷുകാര്‍ക്ക് ഒരു പണ്ടകശാല ഉണ്ടായിരുന്നു. നിരന്തരമായ മഴമൂലം അവിടെ നല്ലൊരു കോട്ടകെട്ടണമെന്ന മോഹമായിരുന്നു ഇംഗഌഷുകാര്‍ക്ക്. എന്നാല്‍ എട്ടുവിട്ടര്‍ക്കും മാടമ്പിമാര്‍ക്കും ഇതിനോട് യോജിപ്പില്ലായിരുന്നു.  എന്നാലും നാടിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാന്‍ വേണ്ടി ഉമയമ്മ റാണി അഞ്ചുതെങ്ങില്‍ കോട്ട കെട്ടുവാന്‍ ഇംഗഌഷുകാരെ അനുവദിച്ചു. എന്നാല്‍ അഞ്ചുതെങ്ങ് കോട്ടയുടെ പണി 1999 ല്‍ മാത്രമാണ് ആരംഭിച്ചത്.  

ഇംഗഌഷുകാര്‍ ഉമയമ്മറാണിക്ക് നല്‍കിയ പാരിതോഷികങ്ങള്‍ വീതംവച്ചെടുത്തപ്പോള്‍ എട്ടുവീടരില്‍ ചിലര്‍ റാണിക്കെതിരായി. ചില മാടമ്പിമാരെ ഡച്ചുകാരും പ്രോത്സാഹിപ്പിച്ചു, അഞ്ചുതെങ്ങില്‍ കോട്ടകെട്ടാതിരിക്കുവാന്‍.  എട്ടുവീടരില്‍ തന്നെ പലരും പരസ്പരം ശത്രുത വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു. എട്ടുവിടര്‍ എന്നു പറയുന്നതുപോലും തര്‍ക്കവിഷയമാണ് ഇന്നും. (1) കുളത്തൂര്‍ പിള്ള (2) കഴക്കൂട്ടത്തു പിള്ള (3) ചെമ്പഴന്തി പിള്ള (4) കുടമണ്‍ പിള്ള (5) പള്ളിച്ചല്‍ പിള്ള (6) വെങ്ങാനൂര്‍ പിള്ള (7) രാമനാമഠത്തുപിള്ള (8) മാര്‍ത്താണ്ഡമഠം പിള്ള.  കുടമണ്‍പിള്ള ഉമയമ്മറാണിയെ പിന്തുണച്ചിരുന്നതിനാല്‍ മറ്റുചില പിള്ളമാര്‍ റാണിക്ക് എതിരായി ഗൂഢാലോചനകള്‍ നടത്തിയിരുന്നു.  കോട്ട കെട്ടിക്കഴിഞ്ഞാല്‍ ഇംഗഌഷുകാരും തനിക്കെതിരാകുമെന്ന ഭയമുള്ളതുകൊണ്ട്, റാണി കുടമണ്‍പിള്ളയുടെ നേതൃത്വത്തില്‍ മുസ്ലീം നായര്‍ പട്ടാളക്കാരെ അഞ്ചുതെങ്ങിലേക്ക് അയച്ചിരുന്നു, ദൈനംദിന കാര്യങ്ങള്‍ അറിയിക്കാനായി.

ഒരുകാലത്ത് ക്യാപ്റ്റന്‍ ജോണ്‍ബ്രാബോണ്‍ റാണിക്കും എട്ടുവീടര്‍ക്കും കൊച്ചി രാജാവിനും നാണയങ്ങള്‍ സമ്മാനിച്ചിരുന്നു (ഒരു നാണയം 21 പണമാണ്).  ഇംഗഌഷ് കോട്ട കെട്ടുന്നതിന് മുമ്പേ 1694 ജൂലൈ 27 ന് മുതല്‍ ഇംഗഌഷ് പതാക (യൂണിയന്‍ ജാക്ക്) അഞ്ചുതെങ്ങില്‍ കെട്ടിയിരുന്നു.  ഇംഗഌണ്ടിലെ അധികാരികള്‍ (കോര്‍ട്ട് ഓഫ് ഡയറക്‌ടേഴ്‌സ്) റാണിയുടെ ആവശ്യങ്ങള്‍ പലതും നിരാകരിച്ചിരുന്നുവെങ്കിലും അവരെ പ്രീതിപ്പെടുത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.  (നെവിന്‍ ചേംബര്‍ ലെയിന്‍ ഇംഗഌഷ് പ്രധാമന്ത്രിയായപ്പോള്‍ ഇംഗ്ലീഷുകാര്‍ക്ക് വിഴിഞ്ഞത്തും, അഞ്ചുതെങ്ങിലും, ആറ്റിങ്ങലിലും ഒക്കെ വാണിജ്യ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു, എന്നകാര്യം സ്പഷ്ടമാണ് ഡച്ചുകാരെക്കാള്‍.  

സ്വകാര്യ വ്യാപാരം ലണ്ടനിലെ ഇംഗ്ലീഷ് അധികാരികള്‍ അനുവദിച്ചിരുന്നു. ഇതുമൂലം ഓരോ ഉദ്യോഗസ്ഥനും സ്വകാര്യമായ ലാഭവിഹിതം ലഭിച്ചിരുന്നു. 1679 ലെ സമാധാന കരാര്‍പ്രകാരം കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ റാണിവില്‍ക്കുമായിരുന്നുള്ളു. ഇംഗ്ലീഷുകാരില്‍ നിന്ന് മറ്റ് വ്യാപാരക്കമ്പനികള്‍ സാധനങ്ങള്‍ വാങ്ങി യൂറോപ്പില്‍ വിറ്റിരുന്നു.  ക്യാപറ്റനായിരുന്ന ജോണ്‍ കിഫിന്‍ സ്വകാര്യ വ്യാപാരം അതിരുവിട്ട് നടത്തിയപ്പോള്‍ ഇംഗ്ലീഷ് കമ്പനി അയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും വില്യം ഗിഫോര്‍ഡിനെ ഭരണാധികാരിയായി നിയോഗിച്ചു. ഗിഫോര്‍ഡും സ്വകാര്യ വ്യാപാരത്തില്‍ വ്യഗ്രത കാണിച്ചിരുന്നു. തന്റെ ഭാര്യയുടെ സഹോദരനായ തോമസ് കുക്കിന്റെ ”തോമസ്” എന്ന കപ്പല്‍ വഴി വളരെയധികം മുളക് യൂറോപ്പിലേക്ക് കയറ്റി അയച്ച് വലിയ ലാഭം കൊയ്തതായി രേഖകള്‍ കാണാം.

ഗിഫോര്‍ഡിന്റെ പെരുമാറ്റം പലപ്പോഴും നാട്ടുകാരെ പ്രകോപിപ്പിക്കുകയും ശത്രുതയിലാക്കുകയും ചെയ്തു.  ഒരിക്കലൊരു ബ്രാഹ്മണനെ ഗിഫോര്‍ഡ് പരസ്യമായി അവഹേളിച്ചു.  അയാളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒരു അടിമയുടെ താടി ഷേവ് ചെയ്യിക്കുകയുണ്ടായി.  മാമൂല്‍ പ്രകാരം ഈ പ്രവൃത്തി ബ്രാഹ്മണനെ സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്പിക്കുന്നതിനിടയാക്കി.  ഈ പ്രവൃത്തി ബ്രാഹ്മണരെ ഒരു പ്രതിജ്ഞയെടുപ്പിച്ചു – അഞ്ചുതെങ്ങിലെ യൂറോപ്യന്‍ ക്രിസ്ത്യന്‍ വ്യാപാരികളെ സന്ദര്‍ഭം കിട്ടുമ്പോള്‍ വകവരുത്തണമെന്ന്.

ഗിഫോര്‍ഡിന്റെ ഇതര പ്രവൃത്തികളും ജനങ്ങളുടെ വെറുപ്പിനിടയാക്കി.  ഇംഗഌഷ്‌കോട്ടയിലെ കാര്യങ്ങള്‍ പരിഭാഷപ്പെടുത്തിയിരുന്ന കത്തോലിക്കനായ ഇഗ്നേഷ്യയസ് മാല്‍ഹീറോ, ഗിഫോര്‍ഡിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ മുസ്ലീം കച്ചവടക്കാര്‍ക്കു നേരെ ചീഞ്ഞ മൊട്ടയെറിഞ്ഞ് രസിക്കുമായിരുന്നു.  തനിക്ക് ലഭിച്ച കൊള്ളലാഭത്തില്‍ നിന്ന് ഒരുലക്ഷം പണം മുടക്കി മാല്‍ഹിറോ ഒരു ഹിന്ദുവിന്റെ തെങ്ങിന്‍ പുരയിടം വാങ്ങിയതും ജനങ്ങളെ ശത്രുവാക്കുന്നതിന് സഹായിച്ചു. കാരണം പ്രസ്തുത പുരയിടത്തില്‍ ഒന്നോ രണ്ടോ ചെറിയ ഹിന്ദു ദേവാലയങ്ങള്‍ ഉണ്ടായിരുന്നതും കത്തോലിക്കനായ മാല്‍ഹിറോവിന്റെ അധീനതയിലായതിനാല്‍, ഈ പുരയിടം വാങ്ങുന്നതിന് കുടമണ്‍പിള്ളക്ക് താല്പര്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗിഫോര്‍ഡിന്റെയും ഭാര്യയുടേയും മറ്റൊരുവിനോദം കോട്ടക്ക് സമീപത്തുകൂടി പോയിരുന്ന മുസ്ലീം ജനങ്ങളുടെ മേല്‍ മലിനജലം ഒഴിച്ച് അവഹേളിക്കുക എന്നതായിരുന്നു. ഇതെല്ലാം തന്നെ ക്രിസ്ത്യാനികളായ ഇംഗ്ലീഷ് വ്യാപാരികളെ നോട്ടപുള്ളികളാക്കി ഹിന്ദുക്കളുടേയും, മുസ്ലീംങ്ങളുടേയും മനസ്സില്‍.  

ഇക്കാലത്ത് ആറ്റിങ്ങല്‍ റാണിയായി കൊല്ലം ദേശവാഴിയുടെ സഹോദരിയെ നിയോഗിച്ചു. പുതിയ റാണിക്ക് സമ്മാനങ്ങളും മുമ്പ് നല്‍കേണ്ടിയിരുന്ന കപ്പകുടിശ്ശികയുമെല്ലാം നല്‍കാന്‍ ഗിഫോര്‍ഡ് തയ്യാറായി. കുടമണ്‍പിള്ളയുടെ ഔദ്യോഗികക്ഷണം കൂടി ലഭിച്ചപ്പോള്‍ റാണിക്ക് സമ്മാനങ്ങള്‍ നല്‍കാനുള്ള തീയതി ഏപ്രില്‍ 14 ആയി (1721) നിശ്ചയപ്പെടുത്തി. ഇപ്രകാരം ഗിഫോര്‍ഡിന്റെ നേത്യത്വത്തില്‍ 120 ഇംഗ്ലീഷ് വ്യാപാരികളും 30 അടിമകളും അഞ്ചുതെങ്ങില്‍ നിന്ന് നാലുമൈല്‍ ആകലെയുള്ള ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.  

അഞ്ചുതെങ്ങ് കോട്ടയില്‍ നാലു സൈനികര്‍ ഒഴികെ ഉള്ളവര്‍ റാണിയെ കാണാന്‍ തയ്യാറായി ആറ്റിങ്ങലിലേക്ക് യാത്രയായി. ഏഴുവര്‍ഷത്തെ കപ്പകുടിശ്ശികയും റാണിക്കും പിള്ളമാര്‍ക്കുമുള്ള സമ്മാനങ്ങളും (നാണയങ്ങളും വെല്‍വെറ്റ് തുണിയും കണ്ണാടികളും) ആയിട്ടായിരുന്നു ഗിഫോര്‍ഡിന്റെ വരവ്.  മാല്‍ഹീറോയും ഗിഫോര്‍ഡും നേത്യത്വം നല്‍കിയ ജാഥയെ ആറ്റിങ്ങല്‍ കൊട്ടാരത്തിലെ നായര്‍ പ്രഭുക്കന്മാര്‍ സ്വീകരിച്ചു. കുടമണ്‍പിള്ളക്ക് ആയിരുന്നു ചടങ്ങിന്റെ മൊത്തത്തിലുള്ള ചുമതല. ആഘോഷവും ആഹാരവുമൊക്കെ കഴിയുമ്പോള്‍ രാത്രി വൈകും എന്നതിനാല്‍ മടക്കയാത്ര രാവിലെ ആക്കാന്‍ കുടമണ്‍പിള്ള നിര്‍ദ്ദേശിച്ചു. ആഹാരാദികള്‍ കഴിക്കുന്നതിനിടയില്‍ റാണിയുടെ നായര്‍ പട്ടാളക്കാര്‍ ഇംഗ്ലീഷുകാരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി, വിസമ്മതിക്കുന്നവരോട് ബലം പ്രയോഗിച്ച് എല്ലാവരേയും നിരായുധരാക്കി. ഇത് കഴിഞ്ഞ് നാട്ടു പട്ടാളക്കാര്‍ ഇംഗ്ലീഷുകാരെ വളയുകയും മാല്‍ഹീറോ, ഫെളമിങ്ങ്, ഗിഫോര്‍ഡ്് തുടങ്ങിയ അധികാരികളടക്കമുള്ള 133 പേരെ വധിക്കുകയും ചെയ്തു. ഏത് നാക്കുകൊണ്ടാണോ ബ്രാഹ്മണനേയും മറ്റും ഗിഫോര്‍ഡ്് അധിക്ഷേപിച്ചത് ആ നാക്ക് നാട്ടുപ്രമാണിമാര്‍ മുറിച്ചെടുത്ത് വാമനപുരം നദിയിലേക്ക് എറിഞ്ഞു. ഇവരെ കഷണം കഷണമായി അരിഞ്ഞ് വീഴ്‌ത്തിയായിരുന്നു. നാട്ടുകാരുടെ പ്രതികാരവും പ്രതിഷേധവും.  

തിരുവിതാംകൂര്‍ രാജാവ് ഇതിനുത്തരവാദി ആറ്റിങ്ങല്‍ റാണി തന്നെയാണെന്ന് പ്രഖ്യാപിച്ചു. കൂട്ടക്കൊലയുടെ വിവരം അഞ്ചുതെങ്ങ് കോട്ടയിലെത്തി. അവശേഷിച്ചിരുന്ന നാലുപേരില്‍ സാമുവല്‍ ഇന്‍സിന്റെ നേത്യത്വത്തില്‍ കോട്ട സംരക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങി. ബാക്കിയായ 17 പേരില്‍ സത്രീകളും കുട്ടികളും ഉളളവര്‍ രക്ഷപ്പെട്ടു.  സ്ത്രീകള്‍ മടങ്ങുന്നത് ആരും തടഞ്ഞില്ല. കോട്ടയിലുള്ള പീരങ്കികള്‍ തുടരെത്തുടരെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നാട്ടുകാരുടെ കോട്ടയാക്രമണം നിലച്ചു. ആറ്റിങ്ങല്‍ റാണി വല്ലപ്രതികാര നടപടികള്‍ ഉണ്ടായാലോ എന്ന സംശയം മൂലം കൊല്ലത്ത് (വേണാടിന്റെ ആസ്ഥാനത്തേക്ക്) മടങ്ങി എത്തി. പകരം വേണാട് രാജാവായ രാമവര്‍മ്മ തമ്പുരാന്റെ (1721-1729) മറ്റൊരു സഹോദരി ആറ്റിങ്ങല്‍ മുത്തതമ്പുരാട്ടിയായിത്തീര്‍ന്നു.  

ഒരു മാടമ്പിയോ എട്ടുവിടനോ കൂടി നടത്തിയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം എട്ടുപേര്‍ക്കും നല്‍കിയാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീടരേയും മാടമ്പിമാരേയും തകര്‍ത്തത്. അതുവഴി ആറ്റിങ്ങല്‍ തിരുവിതാംകൂറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

വിദേശവിരുദ്ധ, ഇംഗ്ലീഷ് വിരുദ്ധ കോളനി വിരുദ്ധ സമരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യത്തെ കലാപമായിരുന്നു 1721 ല്‍ ആറ്റിങ്ങലില്‍ നടന്നത്. ഈ മേഖലയില്‍ വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുള്ള എസ്.ബി. ചൗധരി അടക്കമുള്ള ചരിത്രകാരന്മാര്‍ അറിഞ്ഞോ അറിയാതേയോ ഒരു ചരിത്ര തമസ്‌കരണത്തിന് ഒപ്പമായിരുന്നു.  ആറ്റിങ്ങല്‍ കലാപം, ആധുനിക ഭാരതത്തിലെ കലാപങ്ങളുടെ ചരിത്രത്തില്‍ തന്നെ ഒന്നാമത്തേതാണ്.

പ്രൊഫ.ടി.പി. ശങ്കരന്‍കുട്ടിനായര്‍

(മുന്‍ ഡയറക്ടര്‍ ജനറല്‍ പൈതൃകം പഠനകേന്ദ്രം)

Tags: riotattingal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

News

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.